ആപ്പ്ജില്ല

പൂനെ: ഇന്ത്യയുടെ അപരാജിത കുതിപ്പിന് അവസാനം

പൂനെയിലെ നാണംകെട്ട തോൽവിയിൽ ഇന്ത്യക്ക് നഷ്ടമായത്...?

TNN 25 Feb 2017, 3:36 pm
പൂനെ: ക്യാപ്റ്റന്‍ കോഹ്‍ലിയുടെ ഏറ്റവും വലിയ പരീക്ഷണമായിരിക്കും ഓസ്ട്രേലിയ എന്ന പ്രവചനങ്ങള്‍ അന്വര്‍ഥമായി. 333 റണ്‍സ് എന്ന കൂറ്റന്‍ മാര്‍ജിനില്‍ ഓസ്ട്രേലിയ, ഇന്ത്യയെ കശക്കിയെറിഞ്ഞു.
Samayam Malayalam pune indias winning streak has come to an end
പൂനെ: ഇന്ത്യയുടെ അപരാജിത കുതിപ്പിന് അവസാനം


കഴിഞ്ഞ 19 മത്സരങ്ങളില്‍ പരാജയം രുചിക്കാത്ത ഇന്ത്യയെ അക്ഷരാര്‍ഥത്തില്‍ കീഴ്‍പ്പെടുത്തുകയായിരുന്നു ഓസ്ട്രേലിയ. ഓസീസിനായി സ്‍പിന്‍ പിച്ച് ഒരുക്കിയ ഇന്ത്യ തന്നെ കുഴിയില്‍ വീണു. സ്റ്റീവ് ഒക്കീഫും നാതന്‍ ലിയോണും ഇന്ത്യന്‍ വിക്കറ്റുകള്‍ പിഴുതെടുത്തു.

തോല്‍വിയോടെ ഇന്ത്യയുടെ അപരാജിത കുതിപ്പിന് അവസാനമായി. സൗത്ത് ആഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ന്യൂസിലന്‍റ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ് ടീമുകള്‍ തോറ്റിടത്ത് ഓസ്ട്രേലിയ വിജയഭേരി മുഴക്കി. 2004ല്‍ ആണ് അവസാനമായി ഓസ്ട്രേലിയ, ഇന്ത്യയില്‍ ഒരു ടെസ്റ്റ് ജയിക്കുന്നത്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ വിരാട്‍ കോഹ്‍ലിയുടെ ആദ്യ പരാജയവുമാണ് പൂനെയില്‍ ഉണ്ടായത്. രണ്ട് ഇന്നിങ്‍സിലുമായി 13 റണ്‍സ്‍ നേടിയ കോഹ്‍ലയുടെ എക്കാലത്തെയും മോശം പ്രകടനാണ് പൂനെയില്‍ ഉണ്ടായത്.

Pune: India's winning streak has come to an end

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്