ആപ്പ്ജില്ല

ടെസ്റ്റ് റാങ്കിങിൽ ദക്ഷിണാഫ്രിക്കൻ പേസർ റബാദ ഒന്നാമത്

ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗള‍ർ കഗിസോ റബാദ എെസിസി ടെസ്റ്റ് റാങ്കിങിൽ ഒന്നാമതെത്തി.

TNN 10 Jan 2018, 10:51 am
ന്യൂഡൽഹി: ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗള‍ർ കഗിസോ റബാദ എെസിസി ടെസ്റ്റ് റാങ്കിങിൽ ഒന്നാമതെത്തി. ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ നടത്തിയ മികച്ച പ്രകടനമാണ് താരത്തെ ഒന്നാമതെത്തിച്ചത്. മത്സരത്തിൽ അഞ്ച് വിക്കറ്റാണ് എടുത്തത്.
Samayam Malayalam rabada becomes no 1 bowler in test ranking
ടെസ്റ്റ് റാങ്കിങിൽ ദക്ഷിണാഫ്രിക്കൻ പേസർ റബാദ ഒന്നാമത്


ഇംഗ്ലീഷ് പേസ‍ർ ജെയിംസ് ആൻഡേഴ്‍സണെ പിന്തള്ളിയാണ് റബാദ ഒന്നാമനായത്. ബാറ്റ്സ്മാൻമാരുടെ കാര്യത്തിൽ 947 പോയിൻറുമായി ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത് തന്നെ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇന്ത്യൻ താരങ്ങളായ വിരാട് കോഹ്‍ലിയും ചേതേശ്വ‍ർ പൂജാരയും നേരത്തെയുള്ള സ്ഥാനങ്ങളിൽ നിന്ന് പിന്നോട്ട് പോയി.

കോഹ്‍ലി രണ്ടാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്കും ചേതേശ്വ‍ർ പൂജാര മൂന്നാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്കും വീണു. ഇംഗ്ലീഷ് നായകൻ ജോ റൂട്ട് രണ്ടാം സ്ഥാനത്തേക്ക് കയറിയപ്പോൾ കിവീസ് നായകൻ കെയ്ൻ വില്യംസൺ ആണ് നാലാമത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്