ആപ്പ്ജില്ല

ദക്ഷിണാഫ്രിക്കയിൽ രഹാനെ ഫോമിലെത്തുമെന്ന് ഗാംഗുലി

ദക്ഷിണാഫ്രിക്കയിൽ അജിങ്ക്യ രഹാനെയുടെ ഫോം ഇന്ത്യക്ക് വെല്ലുവിളിയാവില്ലെന്ന് മുൻ നായകൻ സൗരവ് ഗാംഗുലി

TNN 19 Dec 2017, 12:14 pm
ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിൽ അജിങ്ക്യ രഹാനെയുടെ ഫോം ഇന്ത്യക്ക് വെല്ലുവിളിയാവില്ലെന്ന് മുൻ നായകൻ സൗരവ് ഗാംഗുലി. രഹാനെ ഫോമിലേക്ക് തിരിച്ച് വരുമെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
Samayam Malayalam rahanes form is not a matter in south africa sourav ganguly
ദക്ഷിണാഫ്രിക്കയിൽ രഹാനെ ഫോമിലെത്തുമെന്ന് ഗാംഗുലി


ശ്രീലങ്കക്കെതിരായ പരമ്പരയിൽ വളരെ മോശം പ്രകടനമാണ് രഹാനെ കാഴ്ച വെച്ചത്. അഞ്ച് ഇന്നിങ്സുകളിൽ നിന്നായി അദ്ദേഹത്തിന് നേടാനായത് വെറും 17 റൺസാണ്. എന്നാൽ വിദേശത്ത് രഹാനെയുടെ റെക്കോ‍ർഡ് ഏറെ മികച്ചതാണ്. അക്കാര്യത്തിൽ ഇന്ന് ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് അദ്ദേഹം.

"രഹാനെ കഴിവുള്ള താരമാണ്. അതു കൊണ്ട് തന്നെ അദ്ദേഹത്തിൻെറ ഫോമിനെ കുറിച്ച് വേവലാതിപ്പെടേണ്ടതില്ല. കോഹ്‍ലിയും രഹാനെയും പൂജാരയും മുരളി വിജയും അടങ്ങുന്ന ബാറ്റിങ് നിര ദക്ഷിണാഫ്രിക്കയിൽ മികച്ച പ്രകടനം കാഴ്ച വെക്കും," ഗാംഗുലി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്