ആപ്പ്ജില്ല

രമേഷ് പവാർ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം കോച്ച്

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രമഷ് പവാറിനെ വനിതാ ക്രിക്കറ്റ് ടീമിൻെറ താൽക്കാലിക പരിശീലകനായി നിയമിച്ചു

Samayam Malayalam 16 Jul 2018, 3:20 pm
മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രമഷ് പവാറിനെ വനിതാ ക്രിക്കറ്റ് ടീമിൻെറ താൽക്കാലിക പരിശീലകനായി നിയമിച്ചു. പുതിയ കോച്ചിനെ നിയമിക്കുന്നത് വരെ പവാർ തുടരുമെന്ന് ബിസിസിഎെ അറിയിച്ചു.
Samayam Malayalam RP


ടീമിൻെറ കോച്ചായിരുന്ന തുഷാർ അറോതെ ഈയടുത്ത് രാജി വെച്ചിരുന്നു. ഏകദേശം ഒരു വർഷത്തോളം ടീമിനെ പരിശീലിപ്പിച്ചതിന് ശേഷമാണ് രാജി. പുതിയ പരിശീലകനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബിസിസിഎെ.

ജൂലായ് 25 മുതൽ ആഗസ്ത് 3 വരെ ഇന്ത്യൻ ടീമിൻെറ കായികക്ഷമതാ ക്യാമ്പ് ബെംഗലൂരുവിൽ നടക്കുകയാണ്. ഇതിന് മുൻപായി പവാർ ടീമിനൊപ്പം ചേരും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്