ആപ്പ്ജില്ല

രവിചന്ദ്രൻ അശ്വിൻ ഐസിസി ക്രിക്കറ്റർ ഓഫ് ദി ഇയർ

ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരം

TNN 22 Dec 2016, 1:14 pm
ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്‍റെ ഇരട്ട അവാര്‍ഡുകള്‍.
Samayam Malayalam ravichandran ashwin wins icc cricketer of the year
രവിചന്ദ്രൻ അശ്വിൻ ഐസിസി ക്രിക്കറ്റർ ഓഫ് ദി ഇയർ


ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍, ഐസിസി ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരങ്ങളാണ് അശ്വിന് ലഭിച്ചത്. 2016ലെ ഐസിസി ടെസ്റ്റ് ക്രിക്കറ്റ് ടീമിലെ ഏക ഇന്ത്യന്‍ സാന്നിധ്യവും ആശ്വിന്‍ ആണ്.

ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് അശ്വിന്‍. സച്ചിനും രാഹുല്‍ ദ്രാവിഡുമാണ് അവാര്‍ഡ് നേടിയ മുന്‍ താരങ്ങള്‍.

ഈ വര്‍ഷം നടന്ന എട്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 48 വിക്കറ്റുകള്‍ നേടിയ അശ്വിന്‍ 363 റണ്‍സും സ്കോര്‍ ചെയ്തു. ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ നിലവില്‍ അശ്വിന്‍ ഒന്നാമതാണ്.

Ashwin wins ICC cricketer of the Year

Indian off-spinner Ravichandran Ashwin named ICC Cricketer of the Year and Test Cricketer of the Year.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്