മെൽബൺ: ടീമിൻെറ ആവശ്യം അനുസരിച്ച് ബാറ്റിങ് ലൈനപ്പിൽ ഏത് പൊസിഷനിലും ഇറങ്ങാൻ താൻ തയ്യാറാണെന്ന് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ മാൻ ഓഫ് ദി സീരീസ് പുരസ്കാരം ഏറ്റു വാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ധോണിയുടെ അർധശതകമാണ് മൂന്നാം ഏകദിനത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. സാധാരണ ആറാം നമ്പറിൽ ഇറങ്ങാറുള്ള ധോണി ഇത്തവണ നാലാമനായാണ് ഇറങ്ങിയത്. "ഏത് പൊസിഷനിലും ഞാൻ ഇറങ്ങാനാണ്. ടീമിന് എന്നെ എവിടെയാണ് ആവശ്യമുള്ളതെന്നതാണ് കാര്യം," ധോണി പറഞ്ഞു. മൂന്നാം ഏകദിനം വിജയിച്ച ഇന്ത്യ ഓസ്ട്രേലിയക്കെതിരായ പരമ്പര 2-1ന് സ്വന്തമാക്കി.
ആറാം നമ്പറിൽ ഇറങ്ങാൻ തന്നെയാണ് തനിക്ക് കൂടുതൽ താൽപര്യമെന്ന് ധോണി പറഞ്ഞു.എന്നാൽ ടീമിൻെറ ബാലൻസിന് ബുദ്ധിമുട്ടില്ലാത്ത തരത്തിൽ മാറി ഇറങ്ങാനും തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. നാലാം വിക്കറ്റിൽ ധോണിയും കേദാർ ജാദവും ചേർന്ന് നേടിയ 121 റൺസാണ് ഇന്ത്യയെ മൂന്നാം ഏകദിനത്തിൽ വിജയത്തിലെത്തിച്ചത്.