ആപ്പ്ജില്ല

പന്ത് ചുരണ്ടൽ: 2016ൽ സ്മിത്തിനും വാർണറിനും താക്കീത് ലഭിച്ചിരുന്നു

പന്തിൽ കൃത്രിമം കാണിച്ചതിന് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനും ഉപനായകൻ ഡേവിഡ് വാർണറിനും 2016ൽ താക്കീത് ലഭിച്ചിരുന്നുവെന്ന് റിപ്പോർട്ട്

TNN 30 Mar 2018, 2:34 pm
സിഡ‍്‍നി: പന്തിൽ കൃത്രിമം കാണിച്ചതിന് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനും ഉപനായകൻ ഡേവിഡ് വാർണറിനും 2016ൽ താക്കീത് ലഭിച്ചിരുന്നുവെന്ന് റിപ്പോർട്ട്. ഓസ്ടേേലിയൻ പ്രാദേശിക ക്രിക്കറ്റിലാണ് സംഭവം ഉണ്ടായതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Samayam Malayalam 63540647


പ്രാദേശിക ക്രിക്കറ്റ് ടൂർണമെൻറിൽ ന്യൂ സൗത്ത് വെയിൽസിന് വേണ്ടിയാണ് ഇരുവരും കളിച്ചിരുന്നത്. മത്സരത്തിനിടെ ഇരുവരുടെയും പെരുമാറ്റത്തിൽ സംശയം തോന്നിയ മാച്ച് റഫറി ഡാരിൽ ഹാർപർ സംഭവം ക്രിക്കറ്റ് ഓസ്ട്രേലിയക്ക് റിപ്പോർട്ട് ചെയ്തിരുന്നു.

ഓസീസ് നായകൻ ഇത്തരം ഒരു സംഭവം ഇനി ആവർത്തിക്കരുതെന്ന് താൻ പറഞ്ഞിരുന്നതായും ഹാർപർ വെളിപ്പെടുത്തി. ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഡുപ്ലെസി പന്തിൽ കൃത്രിമം കാണിച്ചതിന് പിടിക്കപ്പെട്ട സമയത്തായിരുന്നു സംഭവം.

ഇക്കാര്യത്തിൽ ശ്രദ്ധ വേണമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയക്ക് മുന്നറിയിപ്പ് നൽകിയിരുന്നെന്നും ഹാർപർ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്