ന്യൂഡൽഹി: ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയൻ മണ്ണിൽ ഓസ്ട്രേലിയക്കെതിരെ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത്. സിഡ്നിയിൽ 137 പന്തിൽ നിന്നാണ് ഋഷഭ് പന്ത് സെഞ്ച്വറി നേടിയത്. താരത്തിൻെറ കരിയറിലെ രണ്ടാം ടെസ്റ്റ് സെഞ്ച്വറിയാണിത്. 96 റൺസിൽ നിൽക്കെ ഓസീസ് സ്പിന്നർ മാർനസിൻെറ പന്തിൽ ഫോർ നേടിക്കൊണ്ടാണ് പന്ത് സെഞ്ച്വറി തികച്ചത്. 622ന് ഏഴ് എന്ന നിലയിൽ ഇന്ത്യ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്തപ്പോൾ അദ്ദേഹം 189 പന്തിൽ നിന്ന് 159 റൺസുമായി പുറത്താവാതെ നിന്നു.
15 ഫോറുകളും ഒരു സിക്സറും അടങ്ങിയതായിരുന്നു പന്തിൻെറ ഇന്നിങ്സ്. ഫാറൂഖ് എഞ്ചിനീയർ നേടിയ 89 റൺസായിരുന്നു നേരത്തെ ഓസീസ് മണ്ണിൽ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ഏറ്റവും ഉയർന്ന സ്കോർ.
15 ഫോറുകളും ഒരു സിക്സറും അടങ്ങിയതായിരുന്നു പന്തിൻെറ ഇന്നിങ്സ്. ഫാറൂഖ് എഞ്ചിനീയർ നേടിയ 89 റൺസായിരുന്നു നേരത്തെ ഓസീസ് മണ്ണിൽ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ഏറ്റവും ഉയർന്ന സ്കോർ.