ആപ്പ്ജില്ല

ഇന്ത്യൻ ക്രിക്കറ്റിനെ ഇനി മുന്നോട്ട് നയിക്കുന്നത് അവനായിരിക്കും; അസാമാന്യ പ്രതിഭാശാലിയെന്ന് ബാറ്റിങ് കോച്ച്!!

ഓസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ഭാവിയിലേക്കുള്ള വലിയ ചുവടുവെയ്പാണ് നടത്തിയിരിക്കുന്നത്...

Samayam Malayalam 29 Jan 2021, 4:12 pm
ഓസ്ട്രേലിയക്കെതിരായ ഏകദിന, ടി20, ടെസ്റ്റ് പരമ്പരകൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ചെറുതല്ലാത്ത ആത്മവിശ്വാസമാണ് പകരുന്നത്. ഭാവിയിലേക്കുള്ള ടീമിനെയാണ് അവിടെ വാർത്തെടുക്കാൻ സാധിച്ചിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റിൻെറ മുന്നോട്ടുപോക്ക് ഭദ്രമാണെന്ന് പരമ്പരകൾ തെളിയിച്ചു. ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ടി നടരാജൻ തുടങ്ങിയ താരങ്ങൾ ലിമിറ്റഡ് ഓവറിൽ നിർണായക പ്രകടനങ്ങളാണ് നടത്തിയത്. റിഷഭ് പന്ത്, മുഹമ്മദ് സിറാജ്, വാഷിങ്ടൺ സുന്ദർ, ശാർദൂൽ താക്കൂർ എന്നിവർ ടെസ്റ്റിലും തിളങ്ങി. ഇന്ത്യൻ ക്രിക്കറ്റിൻെറ ഇവരിൽ സുരക്ഷിതമായിരിക്കെ ഒരു താരത്തിൻെറ പ്രകടനം കൂടുതൽ നിർണായകമാണെന്ന് ബാറ്റിങ് കോച്ച് വിക്രം റാത്തോർ പറയുന്നു.
Samayam Malayalam rishabh pant is extremely talented batsman says batting coach vikram rathour
ഇന്ത്യൻ ക്രിക്കറ്റിനെ ഇനി മുന്നോട്ട് നയിക്കുന്നത് അവനായിരിക്കും; അസാമാന്യ പ്രതിഭാശാലിയെന്ന് ബാറ്റിങ് കോച്ച്!!


അവൻ അസാമാന്യ പ്രതിഭാശാലി

ഗബ്ബ ടെസ്റ്റിൽ ഇന്ത്യക്ക് വിജയം സമ്മാനിച്ച റിഷഭ് പന്തിനെ ബാറ്റിങ് കോച്ച് വിക്രം റാത്തോർ അസാമാന്യ പ്രതിഭാശാലിയെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. പന്തിൻെറ കരിയറിലെ മോശം വർഷമായിരുന്നു കടന്നു പോയത്. വലിയ പ്രതീക്ഷയോടെ ടീമിൽ സ്ഥാനം പിടിച്ച താരം പക്ഷേ ഏകദിനത്തിലും ടി20യിലും നിറംമങ്ങി. ഐപിഎല്ലിലും അത്ര നല്ല പ്രകടനമായിരുന്നില്ല. എന്നാൽ വിമർശകരുടെ വായടപ്പിക്കുന്നതായിരുന്നു ഗബ്ബയിലെ 89 റൺസ് പ്രകടനം.

(AP Photo)

ഗബ്ബയിൽ ഇന്ത്യയുടെ ഗംഭീര വിജയം

വിജയശിൽപ്പി റിഷഭ് പന്ത്

റിഷഭ് പന്തിൽ വിശ്വാസമുണ്ട്

റിഷഭ് പന്തിൽ തനിക്ക് എക്കാലത്തും വിശ്വാസമുണ്ടായിരുന്നു. ഇന്ത്യൻ ക്രിക്കറ്റിൻെറ ഗതി ഇനി നി‍ർണയിക്കാൻ പോവുന്നത് അവൻെറ ബാറ്റിങായിരിക്കുമെന്നും വിക്രം റാത്തോ‍ർ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. "മോശം കാലത്തിലൂടെയാണ് റിഷഭ് പന്ത് കടന്നു പോയിരുന്നത്. അവൻ അസാമാന്യ പ്രതിഭാശാലിയാണെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. ഗബ്ബയിലും സിഡ്നിയിലും അവനത് തെളിയിച്ചു," റാത്തോർ വ്യക്തമാക്കി.

Also Read: സൗരവ് ഗാംഗുലിക്ക് വീണ്ടും ആൻജിയോപ്ലാസ്റ്റി; ആരോഗ്യസ്ഥിതിയുടെ വിശദാംശങ്ങൾ പുറത്തുവിട്ട് ഡോക്ടർമാർ

പരിശീലനത്തിൽ വിട്ടുവീഴ്ചയില്ല

സിഡ്നിയിലും ടീമിൻെറ രക്ഷകനായി

സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായി പരിഗണിക്കും

വിക്കറ്റ് കീപ്പർ എന്ന നിലയിലല്ല, സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായിത്തന്നെ റിഷഭ് പന്തിനെ ടീമിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കുന്നുണ്ടെന്ന് റാത്തോർ വെളിപ്പെടുത്തി. ഇടംകയ്യനാണെന്നത് കൂടുതൽ ഗുണം പകരുന്ന കാര്യമാണ്. നിലവിൽ ശിഖർ ധവാൻ മാത്രമാണ് സ്ഥിരമായി പ്ലേയിങ് ഇലവനിൽ ഇടം പിടിക്കാറുള്ള ഒരു ഇടംകയ്യൻ ബാറ്റ്സ്മാൻ. ലിമിറ്റഡ് ഓവർ ക്രിക്കറ്റിലും റിഷഭ് പന്ത് പ്ലേയിങ് ഇലവനിൽ സ്ഥാനം ഉറപ്പാക്കുമെന്ന വ്യക്തമായ സൂചനയാണ് റാത്തോർ നൽകിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്