ആപ്പ്ജില്ല

ട്വൻറി20: റൺ വേട്ടക്കാരിൽ കോഹ‍്‍ലിയെ മറികടന്ന് രോഹിത് ഒന്നാമത്

വെസ്റ്റ് ഇൻഡീസിനെതിരെ രോഹിത് ശർമ്മ സെഞ്ച്വറി നേടിയിരുന്നു

Samayam Malayalam 7 Nov 2018, 12:21 pm
ലക്നോ: ട്വൻറി 20 ക്രിക്കറ്റിൽ റെക്കോർഡ് പ്രകടനവുമായി രോഹിത് ശർമ്മ. ട്വൻറി20യിൽ ഇന്ത്യയുടെ റൺവേട്ടക്കാരിൽ ഒന്നാമത് ആയിരിക്കുകയാണ് രോഹിത്. വിരാട് കോഹ‍്‍ലിയെയാണ് ഇക്കാര്യത്തിൽ രോഹിത് മറകടന്നത്.
Samayam Malayalam rohit sharma become indias highest run scorer in t20is
ട്വൻറി20: റൺ വേട്ടക്കാരിൽ കോഹ‍്‍ലിയെ മറികടന്ന് രോഹിത് ഒന്നാമത്


വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് രോഹിത് കാഴ്ച വെച്ചത്. സെഞ്ച്വറി നേടിയ അദ്ദേഹം 61 പന്തിൽ നിന്ന് 111 റൺസുമായി പുറത്താവാതെ നിന്നു. 86 ടി20 മത്സരങ്ങളിൽ നിന്ന് നാല് സെഞ്ച്വറികളടക്കം ആകെ 2203 റൺസാണ് രോഹിത് ശർമ്മ നേടിയിട്ടുള്ളത്.

നിലവിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന വിരാട് കോഹ‍്‍ലി 2102 റൺസാണ് നേടിയിട്ടുള്ളത്. 78 മത്സരങ്ങളിൽ നിന്ന് 1605 റൺസ് നേടിയിട്ടുള്ള സുരേഷ് റെയ്നയാണ് ഇക്കാര്യത്തിൽ മൂന്നാമത്. ധോണിയും യുവരാജുമാണ് നാലും അഞ്ചും സ്ഥാനത്തുള്ള ഇന്ത്യൻ റൺ വേട്ടക്കാർ.

ന്യൂസിലൻറിൻെറ മാർട്ടിൻ ഗപ്ടിലാണ് ലോക ടി20 ക്രിക്കറ്റിൽ ഒന്നാമതുള്ള റൺ സ്കോറർ. 2271 റൺസ് ആണ് അദ്ദേഹം സ്വന്തം പേരിൽ കുറിച്ചിട്ടുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്