ആപ്പ്ജില്ല

രോഹിത് ആത്മവിശ്വാസത്തിലാണ്, ഇന്ത്യയുടെ ബാറ്റിങ് പ്രതിസന്ധി അവൻ പരിഹരിക്കും; ഇനിയും സംശയം വേണ്ട!

ശ്രേയസ് അയ്യർ ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പിൽ നാലാം നമ്പറിൽ തിളങ്ങുമെന്ന് രോഹിത് ശർമ

Samayam Malayalam 7 Jan 2020, 5:08 pm
2019ലെ ഇന്ത്യയുടെ ലോകകപ്പ് തോൽവിക്ക് തന്നെ പ്രധാന കാരണമായി പറയപ്പെടുന്നത് നാലാം നമ്പറിൽ കളിക്കാൻ പറ്റിയ ഒരു മികച്ച ബാറ്റ്സ്മാൻ ഇല്ലാഞ്ഞതാണ്. ലോകകപ്പിനിടെയും ഇന്ത്യ പരീക്ഷണങ്ങൾ തുടരുകയായിരുന്നു. കെഎൽ രാഹുൽ, വിജയ് ശങ്കർ, റിഷഭ് പന്ത് എന്നിവരെയെല്ലാം ഇന്ത്യ പരീക്ഷിച്ചു. എന്നാലിപ്പോൾ ലോകകപ്പിന് ശേഷം ഇന്ത്യക്ക് മധ്യനിരയിൽ സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന ഒരു ബാറ്റ്സ്മാനെ ലഭിച്ചിരിക്കുകയാണ്.
Samayam Malayalam Rohit
ഇന്ത്യൻ ഉപനായകൻ രോഹിത് ശർമ


റിഷഭ് പന്തിനും ശ്രേയസ് അയ്യർക്കും ഒരു പോലെ അവസരങ്ങൾ നൽകിയെങ്കിലും ഒടുവിൽ ലിമിറ്റഡ് ഓവറിൽ നാലാം നമ്പറിൽ ശ്രേയസിനെ ഏകദേശം ഉറപ്പിച്ച് കഴിഞ്ഞു. യുവതാരത്തിൻെറ പ്രതിഭയിൽ ഏറെ പ്രതീക്ഷയിലാണ് ഇന്ത്യൻ ഉപനായകൻ രോഹിത് ശർമ. നാലാം നമ്പർ ശ്രേയസിൻെറ കയ്യിൽ ഭദ്രമാവുമെന്ന് രോഹിത് പറഞ്ഞു.

Also Read: ഐസിസി ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം ഇക്കുറി ആര് നേടും ? ഈ മൂന്ന് താരങ്ങൾക്ക് സാധ്യത, ഒരാൾ ഇന്ത്യൻ താരം!!

" താനാണ് ഇനി ഇന്ത്യയുടെ നാലാം നമ്പറിലെ ബാറ്റ്സ്മാനെന്ന് ശ്രേയസിനറിയാം. വളരെ സുരക്ഷിതമായി കൃത്യമായി പദ്ധതികൾ തയ്യാറാക്കി കളിക്കാൻ അവന് സാധിക്കും. ഓരോ കളിക്കാരും ഇത് പോലെ ടീമിലെ തങ്ങളുടെ സ്ഥാനം ഉറപ്പാക്കണം," രോഹിത് വ്യക്തമാക്കി.

Also Read: ശിഖ‍ർ ധവാനെ ടി20 ലോകകപ്പിനുള്ള ടീമിൽ ഉൾപ്പെടുത്തരുത്, പകരക്കാരൻ ഈ താരം; നിർദ്ദേശവുമായി മുൻ ഇന്ത്യൻ നായകൻ!!

2019ലെ ഗംഭീര പ്രകടനത്തിന് ശേഷം രോഹിത് ശർമ നിലവിൽ ചെറിയ ഇടവേള എടുത്തിരിക്കുകയാണ്. നിലവിൽ ശ്രീലങ്കക്കെതിരെ നടക്കുന്ന ടി20 പരമ്പരയിൽ രോഹിത് കളിക്കുന്നില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്