ആപ്പ്ജില്ല

ഇന്ത്യൻ ടീമിൽ ക്വാറൻൈറൻ കാലം ഇഷ്ടപ്പെടാത്തത് ആർക്ക് ? ആ താരത്തെ വെളിപ്പെടുത്തി രോഹിത് ശർമ!

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വീട്ടിൽ ഇരിക്കുന്നത് ഇഷ്ടമില്ലാത്തത് ആർക്കെന്ന് വെളിപ്പെടുത്തി രോഹിത്

Samayam Malayalam 30 Mar 2020, 1:28 pm
വീട്ടിൽ ഇരിക്കുകയെന്നത് ആർക്കും അത്ര ഇഷ്ടമുള്ള കാര്യം ഒന്നും ആവില്ല. ലോകം മുഴുവൻ സഞ്ചരിക്കുകയും മത്സരങ്ങൾ കളിക്കുകയും ചെയ്യുന്ന ക്രിക്കറ്റ് താരങ്ങളുടെ കാര്യം കൂടുതൽ പറയേണ്ടതില്ല. താരങ്ങൾ വീട്ടിലിരിപ്പ് തുടങ്ങിയിട്ട് ദിവസങ്ങളായി. കൊറോണക്കാലത്ത് 21 ദിവസം രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ വീട്ടിലിരിപ്പ് കാലം നീളുകയാണ്.
Samayam Malayalam Ro New
ഇന്ത്യൻ ഉപനായകൻ രോഹിത് ശർമ


ഇതിനിടെ വീഡിയോ കോളിലൂടെയും മറ്റും താരങ്ങളുമായുള്ള സൗഹൃദം നിലനിർത്താൻ ശ്രമിക്കുന്നുണ്ട് പലരും. ഇന്ത്യൻ താരം രോഹിത് ശർമയും ഇംഗ്ലീഷ് താരം കെവിൻ പീറ്റേഴ്സണും ദക്ഷിണാഫ്രിക്കയുടെ എബി ഡീവില്ലിയേഴ്സും ഇത്തരത്തിൽ വീഡിയോ കോളിലാണ് കൊറോണക്കാലത്ത് സൗഹൃദം പങ്കുവെച്ചത്.

Also Read: സെവാഗിനെ ആരാധിച്ച വാർണർ, കാർത്തികിനെ പോലെ മികച്ച ബാറ്റ്സ്മാനാവാൻ ശ്രമിച്ച അശ്വിൻ; ഒടുവിൽ 'ഇതിഹാസ'ങ്ങളെ നയിച്ച 'ആരാധകർ'!!

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ക്വാറൻൈറൻ കാലം ഒട്ടും ഇഷ്ടപ്പെടാത്തത് ആർക്കായിരിക്കും എന്ന് ഇതിനിടെ ഒരു ചോദ്യത്തിന് ഉത്തരമായി രോഹിത് പറഞ്ഞു. ടീമിലെ സിംഗിൾ ആയ എല്ലാ കളിക്കാരും ക്വാറൻെറൻ ഇഷ്ടപ്പെടുന്നുണ്ടാവുന്നില്ലെന്നാണ് രോഹിതിൻെറ മറുപടി.


എന്നാൽ ഇന്ത്യൻ ടീമിൽ ഈ ക്വാറൻൈറ കാലം അവസാനിക്കാനായി കാത്തിരിക്കുന്നയാൾ യുസ്വേന്ദ്ര ചാഹലായിരിക്കുമെന്നും രോഹിത് പറഞ്ഞു. ചാഹലിൻെറ മനസ്സിലൂടെ ഇപ്പോൾ എന്താണ് കടന്നുപോവുന്നതെന്ന് തനിച്ച് ചിന്തിക്കാൻ പോലും സാധിക്കുന്നില്ലെന്നും രോഹിത് ചിരിയോടെ കൂട്ടിച്ചേർത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്