ആപ്പ്ജില്ല

രോഹിതിനെ ടീമിൽ ഉൾപ്പെടുത്തണമായിരുന്നു: വെങ‍്‍സർക്കാർ

പരിമിത ഓവർ ക്രിക്കറ്റിലെ വമ്പനടിക്കാരനായ രോഹിതിന് ടെസ്റ്റിൽ കഴിവ് തെളിയിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു

Samayam Malayalam 5 Sept 2018, 4:48 pm
ന്യൂഡൽഹി: ഇംഗ്ലണ്ടിനെതിരായ മൂന്ന്, നാല് ടെസ്റ്റുകളിൽ ഓപ്പണറായി രോഹിത് ശർമ്മയെ ടീമിൽ ഉൾപ്പെടുത്തണമായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം ദിലീപ് വെങ‍്‍സർക്കാർ. രോഹിതിനെ ഉൾപ്പെടുത്താതിരുന്നത് വലിയ പിഴവായിപ്പോയി. ടെസ്റ്റിലെ അസ്ഥിരതയാണ് അദ്ദേഹത്തെ തഴയുന്നതിനുള്ള കാരണമായി പറയുന്നത്.
Samayam Malayalam Pune: Mumbai Indians captain Rohit Sharma fields during an IPL match against Ch...
Mumbai Indian'Photo/BCCI


എന്നാൽ പരിമിത ഓവർ ക്രിക്കറ്റിലെ വമ്പനടിക്കാരനായ രോഹിതിന് ടെസ്റ്റിൽ കഴിവ് തെളിയിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരങ്ങളിൽ ഓപ്പണർമാർക്ക് കഴിവിനൊത്ത് ഉയരാൻ സാധിക്കാഞ്ഞത് ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പിലെ ഏറ്റവും വലിയ പോരായ്മ ആയിരുന്നു. മികച്ച ഓപ്പണിങ് കൂട്ടുകെട്ടൊന്നും തന്നെ ഉണ്ടായില്ല.

ശിഖർ ധവാൻ, ലോകേഷ് രാഹുൽ, മുരളി വിജയ് എന്നിവരൊന്നും തന്നെ ടീമിന് ഗുണം ചെയ്യുന്ന തരത്തിൽ സ്കോർ ചെയ്തില്ല. ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾക്ക് അനുസരിച്ച് ടീമിൽ മാറ്റം വരുത്താൻ സെലക്ടർമാർക്ക് സാധിച്ചില്ലെന്നും വെങ‍്‍സർക്കാർ കുറ്റപ്പെടുത്തി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്