ആപ്പ്ജില്ല

​റെക്കോർഡ് സെഞ്ച്വറിയടിച്ച് ന്യൂസിലൻറ് താരം റോസ് ടെയ‍്‍ല‍ർ

ഏറ്റവും കൂടുതൽ സെഞ്ച്വറിയടിക്കുന്ന ന്യൂസിലൻറ് ബാറ്റ്സ്മാൻ എന്ന റെക്കോർഡിനൊപ്പം

TNN 11 Dec 2017, 12:38 pm
ഹാമിൽട്ടൺ: ടെസ്റ്റ് ക്രിക്കറ്റിൽ പതിനേഴാം സെഞ്ച്വറി നേടി ന്യൂസിലൻറ് താരം റോസ് ടെയ‍്‍ല‍ർ. ഇതോടെ
Samayam Malayalam ross taylor scores 17th ton in test cricket
​റെക്കോർഡ് സെഞ്ച്വറിയടിച്ച് ന്യൂസിലൻറ് താരം റോസ് ടെയ‍്‍ല‍ർ

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറിയടിക്കുന്ന ന്യൂസിലൻറ് ബാറ്റ്സ്മാൻ എന്ന റെക്കോർഡിനൊപ്പം അദ്ദേഹമെത്തി. മാർട്ടിൻ ക്രോയും നിലവിലെ ക്യാപ്റ്റൻ കെയ്ൻ വില്യംസണും ന്യൂസിലൻറിനായി 17 സെഞ്ച്വറികൾ നേടിയിട്ടുണ്ട്.

വിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് താരത്തിൻെറ റെക്കോർഡ് പ്രകടനം. 83 ടെസ്റ്റുകളിൽ നിന്നാണ് ടെയ‍്‍ല‍ർ തൻെറ പതിനേഴാം സെഞ്ച്വറി നേടിയത്. മാർട്ടിൻ ക്രോ 77 ടെസ്റ്റുകളിൽ നിന്നും വില്യംസൺ 61 നിന്നുമാണ് ഈ റെക്കോർഡ് നേടിയിരുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്