ആപ്പ്ജില്ല

സച്ചിൻ അപൂർവ റെക്കോർഡ് സ്വന്തമാക്കിയ ഏഷ്യാകപ്പ്

ഏഷ്യാകപ്പിലെ സച്ചിൻെറ തകർപ്പൻ പ്രകടനം

Samayam Malayalam 28 Sept 2018, 2:55 pm
ന്യൂഡൽഹി: ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ അപൂർവ റെക്കോർഡ് സ്വന്തമാക്കിയത് പഴയൊരു ഏഷ്യാകപ്പിലാണ്. 2012 ഏഷ്യാകപ്പിലാണ് സച്ചിൻ സെഞ്ച്വറികളിൽ സെഞ്ച്വറി തികയ്ക്കുന്നത്. ബംഗ്ലാദേശിനെതിരായ മത്സരത്തിലായിരുന്നു സച്ചിൻെറ അന്താരാഷ്ട്ര ക്രിക്കറ്റിലെ നൂറാം സെഞ്ച്വറി.
Samayam Malayalam Sachin


99 സെഞ്ച്വറികൾ നേടിയ ശേഷം 33 ഇന്നിങ്സുകൾക്കും ഏകദേശം ഒരു വർഷത്തിനും ശേഷമായിരുന്നു മാസ്റ്റർ ബ്ലാസ്റ്ററുടെ റെക്കോർഡ് നേട്ടം. 2012 ഏഷ്യാകപ്പിൽ ധാക്കയിലെ ബംഗ്ലാ നേഷൻ സ്റ്റേഡിയത്തിൽ 147 പന്തിൽ നിന്നാണ് സച്ചിൻ 114 റൺസെടുത്തത്. 12 ഫോറുകളും ഒരു സിക്സറും അടങ്ങിയതായിരുന്നു അദ്ദേഹത്തിൻെറ ഇന്നിങ്സ്.

എന്നാൽ മത്സരത്തിൽ ഇന്ത്യ അഞ്ച് വിക്കറ്റിന് പരാജയപ്പെടുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്