ആപ്പ്ജില്ല

സച്ചിന്‍ ടെസ്റ്റില്‍ അരങ്ങേറിയിട്ട് ഇന്ന് 28 വര്‍ഷങ്ങള്‍

ക്രിക്കറ്റ് ഇതിഹാസത്തിന് അന്ന് പ്രായം വെറും 16!

TNN 15 Nov 2017, 5:57 pm
1989ല്‍ ഈ ദിവസമാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ടെസ്റ്റ് കരിയര്‍ ആരംഭിച്ചത്. ചിരവൈരികളായ പാകിസ്ഥാന് എതിരെയായിരുന്നു കറാച്ചിയില്‍ അരങ്ങേറ്റം.
Samayam Malayalam sachin tendulkars test debut in karachi
സച്ചിന്‍ ടെസ്റ്റില്‍ അരങ്ങേറിയിട്ട് ഇന്ന് 28 വര്‍ഷങ്ങള്‍


അന്ന് വെറും 16 വയസായിരുന്നു സച്ചിന് പ്രായം. 24 വര്‍ഷം നീണ്ട കരിയറിന് ഒടുവില്‍ സച്ചിന്‍ കളിയവസാനിപ്പിച്ചപ്പോള്‍ 200 ടെസ്റ്റുകളും 51 ശതകങ്ങളും സ്വന്തം പേരിലാക്കിയിരുന്നു.

ആദ്യ ടെസ്റ്റില്‍ ആറാമനായാണ് ഇറങ്ങിയത്. 41-4 എന്ന നിലയില്‍ ഇന്ത്യ പതറുകയായിരുന്നു അപ്പോള്‍. 24 പന്തുകള്‍ ആദ്യ ടെസ്റ്റില്‍ നേരിട്ട സച്ചിന്‍ രണ്ട് ഫോറുകളുടെ അകമ്പടിയോടെ 15 റണ്‍സ് എടുത്തു. ഇന്ത്യയെ രക്ഷിക്കാന്‍ സച്ചിന് കഴിഞ്ഞില്ല. വഖാര്‍ യൂനിസ് അദ്ദേഹത്തെ പുറത്താക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്