ആപ്പ്ജില്ല

സഞ്ജു മടിയന്‍, മലയാളി താരത്തിനെതിരെ വിമര്‍ശനവുമായി മുന്‍ പാക് ക്യാപ്റ്റന്‍!

ശ്രീലങ്കന്‍ പര്യടനത്തിനിടെ മോശം പ്രകടനം നടത്തിയ സഞ്ജു സാംസണിനെതിരെ വിമര്‍ശനവുമായി മുന്‍ പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ഭട്ട്. സഞ്ജു മടിയനായ ബാറ്റ്‌സ്മാനാണെന്ന് ഭട്ട് വിമര്‍ശിച്ചു.

Samayam Malayalam 1 Aug 2021, 1:14 pm
ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിനിടെ ആരാധകരെ ഏറെ നിരാശപ്പെടുത്തിയ താരമാണ് സഞ്ജു സാംസണ്‍. മൂന്നാം ഏകദിനത്തിലും ആദ്യ ടി20യിലും ശരാശരി പ്രകടനമാണ് പുറത്തെടുത്തതെങ്കില്‍ ഇന്ത്യ പരാജയപ്പെട്ട അവസാനത്തെ രണ്ട് ടി20യിലും പത്ത് റണ്‍സ് കടക്കാന്‍ ഈ മലയാളി താരത്തിനായില്ല. ശ്രിലങ്കയിലെ മോശം പ്രകടനത്തിന് പിന്നാലെ സഞ്ജുവിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മുന്‍ പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ഭട്ട്.
Samayam Malayalam salman butt slams sanju samson after poor show against sri lanka
സഞ്ജു മടിയന്‍, മലയാളി താരത്തിനെതിരെ വിമര്‍ശനവുമായി മുന്‍ പാക് ക്യാപ്റ്റന്‍!


സഞ്ജു മടിയനാണ്

സഞ്ജു സാംസണ്‍ ഒരു മടിയനായ ഒരു ക്രിക്കറ്ററാണെന്ന് സല്‍മാന്‍ ഭട്ട് പറഞ്ഞു. വാനിദു ഹസരംഗയെപ്പോലെയുള്ള ഒരു ബൗളര്‍ക്കെതിരെ പോലും സഞ്ജുവിന് മികവുകാട്ടാനാകുന്നില്ല. പന്തിനെ ഏതു രീതിയിലാണ് നേരിടേണ്ടതെന്നത് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. അശ്രദ്ധമായ ബാറ്റിങ്ങാണ് സഞ്ജുവിന്റെ പുറത്താകലിനിടയാക്കുന്നത്. ടീമില്‍ അഞ്ചു ബാറ്റ്‌സ്മാന്മാര്‍ മാത്രമേ ഉള്ളൂവെന്നും അതിലൊന്ന് താനാണെന്നും ബോധ്യമുണ്ടാകണം. കൂടുതല്‍ ശ്രദ്ധയോടെ കളിക്കേണ്ട മത്സരങ്ങളിലാണ് അലസമായ ബാറ്റിങ്ങിലൂടെ പുറത്താകുന്നതെന്നും ബട്ട് ചൂണ്ടിക്കാട്ടി.

കിട്ടിയ അവസരം തുലച്ചു

ക്രുനാല്‍ പാണ്ഡ്യയ്ക്ക് കൊവിഡ് 19 ബാധിച്ചതിനെ തുടര്‍ന്ന് താരവുമായി അടുത്തിടപഴകിയ എട്ടു കളിക്കാര്‍ക്ക് ശ്രീലങ്കയ്‌ക്കെതിരായ അവസാനത്തെ രണ്ട് ടി20യില്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല. ഇതോടെ അവസാന മത്സരങ്ങളില്‍ അഞ്ച് ബാറ്റ്‌സ്മാന്മാരും ആറ് ബൗളര്‍മാരുമായി ഇന്ത്യയ്ക്ക് പരമ്പര പൂര്‍ത്തിയാക്കേണ്ടതായി വന്നു. ഈ മത്സരങ്ങളില്‍ ഉത്തരവാദിത്വത്തോടെ കളിക്കാന്‍ സഞ്ജുവിന് കഴിയാത്തത് വലിയ വിമര്‍ശനത്തിനിടയാക്കി.

Also Read: സഞ്ജു നഷ്ടപ്പെടുത്തിയത് സുവർണാവസരം, ഇനി ടീമിലേക്ക് സാധ്യതയുണ്ടോ? ചെയ്യേണ്ടത് ഇതാണ്!!

ദയനീയ പ്രകടനം

ടി20 പരമ്പരയില്‍ സഞ്ജു ആകെ നേടിയത് 34 റണ്‍സാണ്. ഐപിഎല്ലിലെ വെടിക്കെട്ട് ബാറ്റ്‌സ്മാന് രാജ്യാന്തര തലത്തില്‍ കളിക്കാനാകുന്നില്ലെന്ന വിമര്‍ശനം ശരിവെക്കുന്നതായിരുന്നു സഞ്ജുവിന്റെ പ്രകടനം. ഇതോടെ താരത്തിന് ടി20 ലോകകപ്പില്‍ കളിക്കാനുള്ള അവസരവും ഏറെക്കുറെ നഷ്ടമായി. ഏകദിനത്തില്‍ 46 റണ്‍സെടുത്തത് മാത്രമാണ് സഞ്ജുവിന് ആശ്വാസമായുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്