ആപ്പ്ജില്ല

രാഹുലിനെയും പന്തിനെയും ഒഴിവാക്കണമെന്ന് മഞ്‍ജരേക്കർ

ഇനിയും ഇവരെ പരീക്ഷിക്കരുതെന്നാണ് മുൻ ഇന്ത്യൻ താരത്തിൻെറ അഭിപ്രായം

Samayam Malayalam 26 Nov 2018, 4:14 pm
ന്യൂഡൽഹി: ഓസീസിനെതിരായ ട്വൻറി20 പരമ്പരയിൽ മോശം പ്രകടനം കാഴ്ച വെച്ച താരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്‍ജരേക്കർ. വെറും 13.50 റൺസ് മാത്രമാണ് രാഹുലിൻെറ ശരാശരി. മൂന്നാം ട്വൻറി20 മത്സരത്തിൽ 20 പന്തിൽ നിന്നാണ് അദ്ദേഹം 14 റൺസെടുത്തത്.
Samayam Malayalam Rahul


മറുഭാഗത്ത് ഋഷഭ് പന്തും തീർത്തും നിരാശപ്പെടുത്തി. ആദ്യ മത്സരത്തിൽ പന്ത് 20 റൺസാണെടുത്തത്. രണ്ടാം മത്സരം മഴ മൂലം ഒഴിവാക്കുകയായിരുന്നു. മൂന്നാം മത്സരത്തിലാവട്ടെ പന്ത് സംപൂജ്യനായി. നിരുത്തരവാദിത്വപരമായ പ്രകടനമാണ് പന്തിൻെറ ഭാഗത്ത് നിന്നുണ്ടായത്.

സ്ഥിരതയില്ലാത്ത ഇരുവരെയും ഇനിയും പരീക്ഷിക്കുന്നത് ശരിയല്ലെന്നാണ് മഞ്‍ജരേക്കറിൻെറ അഭിപ്രായം. കൃണാൾ പാണ്ഡ്യയെ പോലുള്ള ഓൾ റൗണ്ട‍ർമാർക്കാണ് കൂടുതൽ അവസരം നൽകേണ്ടത്. ചാഹലിനെയും സ്ഥിരമായി ടീമിൽ ഉൾപ്പെടുത്തണം, മഞ്‍ജരേക്കർ ട്വീറ്റ് ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്