ആപ്പ്ജില്ല

യുപിയെ തോൽപ്പിക്കാനായില്ലെങ്കിലും സഞ്ജുവിനും സംഘത്തിനും ആശ്വാസം; പൊരുതി നേടിയത് സമനില

രഞ്ജി ട്രോഫി (Ranji Trophy 2023) ക്രിക്കറ്റിൽ തങ്ങളുടെ ആദ്യമത്സരത്തിൽ കരുത്തരായ ഉത്തർ പ്രദേശുമായി സമനിലയിൽ പിരിഞ്ഞ് കേരളം. സഞ്ജു സാംസൺ (Sanju Samson) നയിച്ച ടീം ആദ്യ ഇന്നിങ്സിൽ 243 റൺസും രണ്ടാം ഇന്നിങ്സിൽ 2 വിക്കറ്റ് നഷ്ടത്തിൽ 72 റൺസുമാണ് നേടിയത്...

Authored byശ്രീജിത്ത് ടി | Samayam Malayalam 8 Jan 2024, 6:26 pm

ഹൈലൈറ്റ്:

  • രഞ്ജി ട്രോഫിയിൽ കേരളത്തിന് സമനില
  • രണ്ട് ഇന്നിങ്സിലും മികച്ച സ്കോർ സ്വന്തമാക്കി യുപി
  • അങ്കിത് രജപുത്ത് പ്ലെയർ ഓഫ് ദി മാച്ച്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Kerala Cricket
കേരളത്തിന് സമനില
രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഉത്തർ പ്രദേശിനെതിരെ പൊരുതിക്കളിച്ച സമനില സ്വന്തമാക്കി കേരളം. മത്സരത്തിൻെറ ഒന്നാം ഇന്നിങ്സിൽ 302 റൺസ് നേടിയ യുപി രണ്ടാം ഇന്നിങ്സ് 3 വിക്കറ്റ് നഷ്ടത്തിൽ 323 റൺസിന് ഡിക്ലയർ ചെയ്തിരുന്നു. ആദ്യ ഇന്നിങ്സിൽ 243 റൺസിന് പുറത്തായ കേരളം രണ്ടാം ഇന്നിങ്സിൽ 72 റൺസിന് 2 വിക്കറ്റെന്ന നിലയിൽ നിന്നപ്പോഴാണ് മത്സരം അവസാനിപ്പിച്ചത്.
ആദ്യമത്സരം സമനിലയിലായതോടെ കേരളവും ഉത്തർ പ്രദേശും ഓരോ പോയൻറ് പങ്കുവെച്ചു. എലൈറ്റ് ഗ്രൂപ്പ് ബി പോയറ് പട്ടികയിൽ കേരളം ആറാം സ്ഥാനത്താണ്. മത്സരത്തിൻെറ അവസാന ദിനം കേരളത്തിനായി രോഹൻ കുന്നുമ്മൽ 64 പന്തിൽ നിന്ന് 42 റൺസ് നേടി. രോഹൻ പ്രേം 55 പന്തിൽ നിന്ന് 29 റൺസുമെടുത്തു.


നേരത്തെ രണ്ടാം ഇന്നിങ്സിൽ യുപിക്കായി രണ്ട് താരങ്ങൾ സെഞ്ചുറി നേടിയിരുന്നു. പ്രിയം ഗാർഗ് 205 പന്തിൽ നിന്ന് 106 റൺസും ക്യാപ്റ്റൻ ആര്യൻ ജുയൽ 195 പന്തിൽ നിന്ന് 115 റൺസുമാണ് നേടിയത്. 136 പന്തിൽ നിന്ന് 92 റൺസെടുത്ത റിങ്കു സിങ്ങായിരുന്നു ഒന്നാം ഇന്നിങ്സിൽ ടീമിൻെറ ടോപ് സ്കോറർ.

രഞ്ജി ട്രോഫി ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ചുറിയുമായി രാജസ്ഥാൻ സൂപ്പർതാരം; ഐപിഎല്ലിൽ വെടിക്കെട്ട് കാണാം
ഒന്നാം ഇന്നിങ്സിൽ വിഷ്ണു വിനോദിൻെറ അർധശതകമാണ് കേരളത്തെ തകർച്ചയിൽ നിന്ന് കരകയറ്റിയത്. 94 പന്തിൽ നിന്ന് വിഷ്ണു 74 റൺസാണ് നേടിയത്. ക്യാപ്റ്റൻ സഞ്ജു സാംസൺ 46 പന്തിൽ നിന്ന് 35 റൺസും നേടി. അഞ്ച് ഫോറുകളും ഒരു സിക്സറും അടങ്ങിയതായിരുന്നു ഇന്നിങ്സ്. ഒന്നാം ഇന്നിങ്സിൽ കേരളത്തിൻെറ 5 വിക്കറ്റ് വീഴ്ത്തിയ യുപി ബോളർ അങ്കിത് രജപുത്താണ് മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച്.

സഞ്ജു ടീമിൽ, രോഹിത് വീണ്ടും ക്യാപ്റ്റൻ; സൂപ്പർതാരവും തിരിച്ചെത്തി, അഫ‍്‍ഗാനെതിരായ ഇന്ത്യൻ ടി20 ടീം പ്രഖ്യാപിച്ചു
എലൈറ്റ് ഗ്രൂപ്പ് ബിയിൽ ഇനിയും കേരളത്തെ കാത്തിരിക്കുന്നത് ശക്തരായ എതിരാളികളാണ്. ജനുവരി 12ന് ആസ്സാമിനെതിരെയാണ് രഞ്ജി ട്രോഫിയിൽ കേരളത്തിൻെറ അടുത്ത മത്സരം.

Read Latest Sports News And Malayalam News
ഓതറിനെ കുറിച്ച്
ശ്രീജിത്ത് ടി
ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ നിന്ന് മാധ്യമപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശ്രീജിത്ത് കഴിഞ്ഞ 11 വർഷമായി പ്രിൻറ് - ഓൺലൈൻ മേഖലകളിൽ മാധ്യമപ്രവർത്തകനാണ്. സമയം മലയാളത്തിൽ സോഷ്യൽ മീഡിയ, ജനറൽ ന്യൂസ്, സ്പോർട്സ് എന്നീ വിഭാഗങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. സാഹിത്യവും രാഷ്ട്രീയവും സ്പോർട്സുമാണ് ഇഷ്ടവിഷയങ്ങൾ. 'ചിത്രപുസ്തകത്തിലെ യാത്രികർ' എന്ന ശ്രീജിത്തിൻെറ ആദ്യനോവൽ ഗ്രീൻ ബുക്സ് പബ്ലിഷ് ചെയ്തിട്ടുണ്ട്. ഓൺലൈനിലും ആനുകാലികങ്ങളിലും കഥകളും കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്