ആപ്പ്ജില്ല

വിരാട് കോലി ഒന്നല്ല, പതിനൊന്നാണ്; ബൗളര്‍മാര്‍ക്ക് പാക് പരിശീലകന്റെ ഉപദേശം

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ വിക്കറ്റ് ഏറ്റവും വിലപ്പെട്ട ഒന്നാണെന്ന് താന്‍ ബൗളര്‍മാരെ ഉപദേശിക്കാറുണ്ടെന്ന് മുന്‍ പാകിസ്ഥാന്‍ സ്പിന്നര്‍ സഖ്‌ലയ്ന്‍ മുഷ്താഖ്.

Lipi 13 Jun 2020, 9:38 am

ഹൈലൈറ്റ്:

  • കോലിയുടെ വിക്കറ്റ് വീഴ്ത്തിയാല്‍ ഇന്ത്യയെ മുഴുവന്‍ പുറത്താക്കുന്നതിന് തുല്യം
  • ഇംഗ്ലണ്ട് സ്പിന്നര്‍മാരായ ആദില്‍ റഷീദിനേയും മൊയീന്‍ അലിയേയും സഖ്‌ലയ്ന്‍ പരിശീലിപ്പിച്ചു
  • 2018ല്‍ ആദില്‍ റഷീദിന്റെ അവിശ്വസനീയമായ പന്തില്‍ കോലി ബൗള്‍ഡായി
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam കോലിയെക്കുറിച്ച് മുഷ്താഖിന് പറയാനുള്ളത്...
കോലിയെക്കുറിച്ച് മുഷ്താഖിന് പറയാനുള്ളത്...
ന്യൂഡല്‍ഹി: മുന്‍ പാകിസ്ഥാന്‍ സ്പിന്നര്‍ സഖ്‌ലയ്ന്‍ മുഷ്താഖ് വിരാട് കോലിയെക്കുറിച്ച് തന്റെ ബൗളര്‍മാര്‍ക്ക് നല്‍കുന്നത് വിലപ്പെട്ട ഉപദേശമാണ്. ഇംഗ്ലണ്ട് ബൗളിങ് പരിശീലകനായ സഖ്‌ലയ്ന്‍ വിരാട് കോലിയുടെ വിക്കറ്റ് ഏറ്റവും വിലപ്പെട്ടതാണെന്ന് ബൗളര്‍മാരായ മൊയീന്‍ അലിയോടും ആദില്‍ റഷീദിനോടും നിരന്തരം പറയാറുണ്ട്. വിരാട് കോലിയെ പുറത്താക്കിയാല്‍ മുഴുവന്‍ ഇന്ത്യന്‍ ടീമിനേയും പുറത്താക്കിയതുപോലെയാണെന്നും സഖ്‌ലയ്ന്‍ പറയുന്നു.
കഴിഞ്ഞ ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ ബൗളിങ് സഹപരിശീലകനായിരുന്നു സഖ്‌ലയ്ന്‍. വിരാട് കോലി ഒന്നല്ല, പതിനൊന്നാണെന്നാണ് താന്‍ ബൗളര്‍മാര്‍ക്ക് നല്‍കാറുള്ള ഉപദേശം. കോലിയെ പുറത്താക്കിയാല്‍ മുഴുവന്‍ ഇന്ത്യന്‍ ടീമിനേയും പുറത്താക്കിയതിന് തുല്യമാണ്. ആ രീതിയില്‍ കാര്യങ്ങളെ കാണണം. മനസ് എല്ലായിപ്പോഴും തെളിഞ്ഞിരിക്കണമെന്നും ബൗളര്‍മാരെ ഉപദേശിക്കാറുണ്ടെന്ന് മുന്‍ താരം പറഞ്ഞു.

Also Read: കൊറോണ വൈറസിനെ പരിഹസിച്ചു, സംഗതി വംശീയതയായി! ഡെലെ ആലെ മാഞ്ചസ്റ്ററിനെതിരെ പുറത്തിരിക്കും

ലോകത്തിലെ ഏറ്റവും മികച്ച ഒരു കളിക്കാരന് സ്പിന്‍ ബൗളര്‍മാരെ കളിക്കുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടില്ല. എന്നാല്‍, എല്ലായിപ്പോഴും സമ്മര്‍ദ്ദം ആ ബാറ്റ്‌സ്മാനായിരിക്കും. കാരണം. ലോകം മുഴുവന്‍ അയാളെ നോക്കിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ പന്തെറിയുമ്പോള്‍ മനസ് എല്ലായിപ്പോഴും തെളിഞ്ഞിരിക്കേണ്ടതാണെന്നും സഖ്‌ലയ്ന്‍ പറഞ്ഞു. മൊയീന്‍ അലിയും ആദില്‍ റഷീദും ഇതുവരെയായി ആറു തവണ വീതം വിരാട് കോലിയെ പുറത്താക്കിയിട്ടുണ്ട്.

Also Read: യുഎസ് ഓപ്പണില്‍ പങ്കെടുക്കാൻ കളിക്കാര്‍ക്ക് ആശങ്ക; മറ്റ് വഴികള്‍ തേടി സംഘാടകര്‍

ലെഗ് സ്പിന്നര്‍ ആദില്‍ റഷീദിന്റെ ഒരു പന്തില്‍ വിരാട് കോലി പുറത്തായത് ഇന്നും ആരാധകര്‍ നിരീക്ഷിക്കുന്ന വീഡിയോയാണ്. 2018ലെ ഏകദിന മത്സരത്തില്‍ അവിശ്വസനീയമായ ഒരു പന്തില്‍ കോലി ബൗള്‍ഡ് ആവുകയായിരുന്നു. ലെഗ് സൈഡില്‍ പിച്ച് ചെയ്ത പന്ത് കോലിയുടെ പ്രതിരോധം തകര്‍ത്ത് ഓഫ് സ്റ്റമ്പില്‍ പതിക്കുകയായിരുന്നു. വിരാട് വാല പന്ത് എന്നാണ് ഇതിന് സഖ്‌ലയ്ന്‍ പിന്നീട് നല്‍കിയ പേര്. ആദില്‍ റഷീദ് നെറ്റ്‌സില്‍ ഈ പന്തെറിഞ്ഞ് പരിശീലിക്കാറുണ്ടെന്നും മുന്‍ പാക് താരം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്