ആപ്പ്ജില്ല

കപില്‍ ദേവ് ആളൊരു നെഗറ്റീവാണ്!പൊതുശത്രുവിനെതിരെ ഒരുമിക്കുക: അഫ്രീദി ആഞ്ഞടിക്കുന്നു

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മനുഷ്യരുടെ അതിജീവനത്തിനും പണം കണ്ടെത്താന്‍ ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര നിര്‍ദേശിച്ച പാക് മുന്‍ താരം ശുഐബ് അക്തറിനെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ദേവ് തള്ളിപ്പറഞ്ഞിരുന്നു. ഇത് ശരിയായ നടപടിയല്ലെന്ന് പറഞ്ഞ് മറ്റൊരു പാക് താരം ശാഹിദ് അഫ്രീദി രംഗത്തെത്തിയതോടെ വിവാദം കൊഴുക്കുന്നു

Samayam Malayalam 14 Apr 2020, 9:22 am

ഹൈലൈറ്റ്:

  • ഇന്ത്യ-പാക് ഏകദിന പരമ്പരയിലൂടെ കോവിഡ്19 അതിജീവനത്തിന് ധനസമാഹരണം
  • അക്തറിന്റെ നിര്‍ദേശം കപില്‍ദേവ് തള്ളിപ്പറഞ്ഞതോടെ വിവാദമായി
  • കപില്‍ദേവിനെ പോലുള്ളവര്‍ നെഗറ്റീവായി ചിന്തിക്കുന്നതില്‍ അതിശയപ്പെട്ട് അഫ്രീദി

ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam SA
അക്തറിനെ പിന്തുണച്ച് ഷാഹിദ് അഫ്രീദി
കൊവിഡ്19 മഹാമാരിക്കെതിരായ പോരാട്ടത്തിനുളള ധനസമാഹരണത്തിനായി ഇന്ത്യ-പാക്കിസ്ഥാന്‍ ഏകദിന പരമ്പര സംഘടിപ്പിക്കാമെന്ന മുന്‍ പാക് പേസര്‍ ഷുഹൈബ് അക്തറിന്റെ നിര്‍ദേശത്തിന് ഷാഹിദ് അഫ്രീദിയുടെ പിന്തുണ. അതേസമയം ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ദേവ് അക്തറിന്റെ നിര്‍ദേശത്തെ തള്ളിയത് അതിശയിപ്പിച്ചുവെന്ന് അഫ്രീദി പറഞ്ഞു. കോവിഡ് കാലത്ത് ഏറെ ചിന്തനീയമായ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വെച്ചിരുന്നു അക്തര്‍. അതിന്റെ കൂട്ടത്തിലാണ് ഇന്ത്യ-പാക് ഏകദിന പരമ്പരയെന്ന ആശയം മുന്നോട്ട് വെച്ചത്. എന്നാല്‍, ഇപ്പോള്‍ അതിന്റെ ആവശ്യമില്ലെന്നായിരുന്നു കപില്‍ദേവിന്റെ മറുപടി.
ഐ പി എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ലയും അക്തറിന്റെ ആശയത്തെ തള്ളിപ്പറഞ്ഞിരുന്നു. ലോകം മുഴുവന്‍ കൊറോണ വൈറസ് എന്ന മഹാമാരിക്കെതിരെ പൊരുതുകയാണ്. പൊതുശത്രുവിനെ തോല്‍പ്പിക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിത്. ഇത്തരം നെഗറ്റീവ് ചിന്തകള്‍ ആര്‍ക്കും ഗുണം ചെയ്യില്ല - അഫ്രീദി കപില്‍ദേവിനുള്ള മറുപടി നല്‍കി. ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര നടത്തുന്നതില്‍ എന്തെങ്കിലും കുഴപ്പമുള്ളതായി എനിക്ക് തോന്നിയിട്ടില്ല. കപിലിന്റെ പ്രതികരണം അതിശയിപ്പിച്ചു. ഞാനദ്ദേഹത്തില്‍ നിന്ന് ഇതല്ല പ്രതീക്ഷിച്ചത്.

Also Read: താൻ നേരിട്ട ഏറ്റവും ബുദ്ധിമുട്ടേറിയ 5 ബാറ്റ്സ്മാൻമാരെ വെളിപ്പെടുത്തി സ്റ്റെയ്ൻ; 2 പേർ ഇന്ത്യൻ താരങ്ങൾ!!

ഒരാളും ഇത്തരമൊരു ഘട്ടത്തില്‍ ഈ വിധം സംസാരിക്കരുത്- ആഫ്രീദി പറഞ്ഞു. ഹര്‍ഭജന്‍ സിംഗും യുവരാജ് സിംഗും തന്റെ ചാരിറ്റി ഫൗണ്ടേഷന് പിന്തുണയര്‍പ്പിച്ചതിനെതിരെയും നെഗറ്റീവ് കമെന്റുകള്‍ വന്നിരുന്നു. സ്‌പോര്‍ട്‌സ് മനുഷ്യരെ ഒന്നിപ്പിക്കുന്ന പാലമാണ്. അതില്‍ രാഷ്ട്രീയം കലരുന്നത് ശുഭകരമല്ലെന്നും മുന്‍ പാക് ആള്‍ റൗണ്ടര്‍. പാക്കിസ്ഥാനിലെ ആഭ്യന്തര ക്രിക്കറ്റ് താരങ്ങളുടെ ജീവിതപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് അടിയന്തര ശ്രദ്ധ കൊടുക്കണമെന്നും അഫ്രീദി ആവശ്യപ്പെട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്