ആപ്പ്ജില്ല

'അവൻ ഭാര്യയെ വഞ്ചിക്കില്ല': മുഹമ്മദ് ഷമിക്ക് പിന്തുണയുമായി ധോണി

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരായ ആരോപണങ്ങളിൽ താരത്തിന് പിന്തുണയുമായി മുൻ ഇന്ത്യൻ താരം എംഎസ് ധോണി

Samayam Malayalam 12 Mar 2018, 1:43 pm
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരായ ആരോപണങ്ങളിൽ താരത്തിന് പിന്തുണയുമായി മുൻ ഇന്ത്യൻ താരം എംഎസ് ധോണി.ഷമി വളരെ നല്ല മനുഷ്യനാണ്. അവന് ഭാര്യയെ വഞ്ചിക്കാനോ രാജ്യത്തെ ചതിക്കാനോ സാധിക്കില്ല. ഷമിയുടെ വ്യക്തിപരമായ കാര്യങ്ങളാണ് ഇപ്പോഴുള്ള വിവാദങ്ങളെന്നും ധോണി ഒരു പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Samayam Malayalam shami cant cheat his wife says ms dhoni
'അവൻ ഭാര്യയെ വഞ്ചിക്കില്ല': മുഹമ്മദ് ഷമിക്ക് പിന്തുണയുമായി ധോണി


ഭാര്യ ഹസിൻ ജഹാൻ ഗുരുതരമായ ആരോപണങ്ങളാണ് ഷമിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. ഭാര്യയുടെ പരാതിയിൽ ഷമിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തിട്ടുണ്ട്. ഗാർഹിക പീഡനം, കൊലപാതക ശ്രമം എന്നിങ്ങനെ ഗുരുതരമായ കുറ്റമാണ് താരത്തിനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്.

നിലവിൽ ബിസിസിഎെയുമായുള്ള ഷമിയുടെ കരാ‍ർ മരവിപ്പിച്ചിരിക്കുകയാണ്. പുതിയ ലിസ്റ്റിൽ ഷമിയുടെ പേരില്ല. ബിസിസിഎെയുമായുള്ള ചർച്ചയ്ക്ക് ശേഷം മാത്രമേ ഷമിയെ കളിപ്പിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ താരത്തിൻെറ എെപിഎൽ ടീമായ ഡൽഹി ഡെയർഡെവിൾസ് തീരുമാനമെടുക്കുകയുള്ളൂ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്