ന്യൂഡല്‍ഹി: ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിക്കെതിരെ ഗുരുതരാരോപണവുമായി ഭാര്യ ഹസിന് ജഹാന് വീണ്ടും രംഗത്ത്. ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയെ പോലെ ബോളിവുഡ് നായികയെ വിവാഹം കഴിക്കാനായിരുന്നു ഷമിയുടെ ആഗ്രഹമെന്നാണ് ഹസിന് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. താനുമായുള്ള വിവാഹം അബദ്ധമായിപ്പോയെന്ന മനോഭാവമായിരുന്നു ഷമിക്കെന്നും രണ്ട് വര്‍ഷമായി തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്നും ഭാര്യ ഹസിന് ആരോപിക്കുന്നു.
ഷമി തന്നോട് നിരന്തരമായി വിവാഹ മോചനം ആവശ്യപ്പെട്ടിരുന്നു. ഭാര്യയായ തനിക്ക് പകരം പാകിസ്താനിയായ കാമുകിയുമായാണ് 2017-ലെ ശ്രീലങ്കന്‍ ടൂര്ണമെന്ിന് ഷമി പോയതെന്നും ഹസിന് പറഞ്ഞു. യു.പിയിലുള്ള സഹോദരനോട് തന്നെ കൊന്ന് കുഴിച്ചുമൂടാന്‍ വരെ ഷമി ആവശ്യപ്പെട്ടതായും ഹസിന് ആരോപിച്ചു.