ആപ്പ്ജില്ല

രവി ശാസ്ത്രി പറഞ്ഞത് താക്കൂർ അശ്വിനോട് പറയാൻ മടിച്ചു; സിഡ്നി ടെസ്റ്റിൽ സംഭവിച്ചത്, വെളിപ്പെടുത്തൽ!!

സിഡ്നി ടെസ്റ്റിനിടെ പരിശീലകൻ രവി ശാസ്ത്രി നൽകിയ നിർദ്ദേശം അശ്വിനോട് വെളിപ്പെടുത്താതെ ശാർദൂൽ താക്കൂർ.

Samayam Malayalam 23 Jan 2021, 2:20 pm
ഓസ്ട്രേലിയക്കെതിരായ സിഡ്നി ടെസ്റ്റിൻെറ അഞ്ചാം ദിനം ഇന്ത്യക്ക് അതീവ നിർണായകമായിരുന്നു. മുൻനിര ബാറ്റ്സ്മാൻമാർ പുറത്തായപ്പോൾ ക്രീസിൽ ഒരുമിച്ച ഹനുമ വിഹാരിയും ആർ അശ്വിനും ചേർന്നാണ് ഇന്ത്യയെ സമനിലയിലെത്തിച്ചത്. ഇരുവരും ബാറ്റ് ചെയ്യവേ പരിശീലകൻ രവി ശാസ്ത്രി ഒരു സുപ്രധാന നിർദ്ദേശം നൽകാനായാ ശാർദൂൽ താക്കൂറിനെ അയച്ചിരുന്നു. എന്നാൽ ശാസ്ത്രി പറഞ്ഞതൊന്നുമല്ല ഡ്രിങ്ക്സുമായി ഫീൽഡിൽ ചെന്ന താക്കൂർ പറഞ്ഞത്!
Samayam Malayalam India vs Australia
സിഡ്നി ടെസ്റ്റുമായി ബന്ധപ്പെട്ട് അശ്വിൻെറ വെളിപ്പെടുത്തൽ


ഇന്ത്യയുടെ ഓസീസ് പര്യടനത്തിന് ശേഷം ആർ അശ്വിൻ ഫീൽഡിങ് കോച്ച് ആർ ശ്രീധറുമായി നടത്തിയ സംഭാഷണത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിഹാരിയോടും അശ്വിനോടും ക്രീസിൽ നിലയുറപ്പിച്ച് കളിക്കാനാണ് ശാസ്ത്രി ആവശ്യപ്പെട്ടത്. "നഥാൻ ലിയോണിനെതിരെ ഏറ്റവും നന്നായി കളിക്കുക അശ്വിനാണ്. സ്റ്റാർക്കിനെയും കമ്മിൻസിനെയും വിഹാരി നേരിടണം. അവരോട് തുടർന്ന് കളിക്കാൻ ആവശ്യപ്പെടുക," ഇതായിരുന്നു താക്കൂറിനോട് ശാസ്ത്രി പറഞ്ഞത്.

Also Read: ഗില്ലും നടരാജനും അല്ല, ഓസ്ട്രേലിയൻ ടൂറിലെ കണ്ടെത്തൽ ഈ താരമെന്ന് രവി ശാസ്ത്രി; പോരാട്ടത്തിന് സല്യൂട്ട്!!

എന്നാൽ ഫീൽഡിലെത്തിയ താക്കൂർ പറഞ്ഞത് ഇതാണ്. "ഡ്രസ്സിങ് റൂമിൽ നിന്ന് പല കാര്യങ്ങളും എന്നോട് പറഞ്ഞു. അതൊന്നും ഞാനിപ്പോൾ പറയുന്നില്ല. നിങ്ങൾ ഇപ്പോൾ മനോഹരമായി ബാറ്റ് ചെയ്യുന്നുണ്ട്. അത് തുടരുക." ഏതായാലും നാൽപ്പത് ഓവറോളം ഓസീസ് ബോളിങ് നിരെയ നേരിട്ട വിഹാരിയും അശ്വിനും ചേർന്ന് ഇന്ത്യയെ സമനിലയിലെത്തിച്ചുവെന്നത് അഭിമാനകരമായ നേട്ടമായി മാറി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്