ആപ്പ്ജില്ല

ടി20 റാങ്കിങ്: ധവാനും കോലിക്കും നേട്ടം, 19 സ്ഥാനങ്ങൾ മുന്നോട്ട് കയറി ദക്ഷിണാഫ്രിക്കൻ സൂപ്പർതാരം

ഐസിസിയുടെ ഏറ്റവും പുതിയ ടി20 റാങ്കിങിൽ ധവാനും കോലിക്കും നേട്ടം

Samayam Malayalam 25 Sept 2019, 7:39 pm
ന്യൂഡൽഹി: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള പരമ്പരക്ക് ശേഷം ഏറ്റവും പുതിയ ഐസിസി ടി20 റാങ്കിങ് പ്രഖ്യാപിച്ചു. ഇന്ത്യൻ താരങ്ങളിൽ വിരാട് കോലിക്കും ശിഖർ ധവാനും നേട്ടം. രണ്ടാം ടി20യിൽ പുറത്താകാതെ 72 റൺസ് നേടിയ കോലി ഒരു സ്ഥാനം മുന്നോട്ട് കയറി 11ാം റാങ്കിലെത്തി. ധവാൻ 3 സ്ഥാനങ്ങൾ മുന്നോട്ട് കയറി 13ാമത് എത്തി.
Samayam Malayalam Kohli Dhawan


രണ്ടാം ടി20യിൽ 40 റൺസും മൂന്നാം മത്സരത്തിൽ 36 റൺസുമാണ് ധവാൻ നേടിയിരുന്നത്. ഇന്ത്യ, ദക്ഷിണാഫ്രിക്ക പരമ്പര, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, സിംബാവെ ടീമുകൾ പങ്കെടുത്ത പരമ്പര എന്നിവക്ക് ശേഷമാണ് പുതിയ റാങ്കിങ് പ്രഖ്യാപിച്ചിട്ടുള്ളത്.

Read More: ധോണിയുടെ അഭാവത്തിൽ രോഹിതിന് പുതിയ റോൾ ? ലക്ഷ്യം ടി20 ലോകകപ്പ്, ടീം ഇന്ത്യയിൽ കാര്യങ്ങൾ മാറുന്നത് ഇങ്ങനെ!!

727 പോയിൻറുമായി അഫ്ഗാനിസ്ഥാൻ താരം ഹസ്റത്തുള്ള സസായ് അഞ്ചാം റാങ്കിലെത്തി. ടി20 റാങ്കിങിൽ ഒരു അഫ്ഗാൻ ബാറ്റ്സ്മാൻെറ ഏറ്റവും ഉയർന്ന റാങ്കാണിത്. പാകിസ്ഥാൻെറ ബാബർ അസം ആണ് ബാറ്റ്സ്മാൻമാരുടെ റാങ്കിങിൽ ഒന്നാമത്.

ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ ദക്ഷിണാഫ്രിക്കൻ നായകൻ ക്വിൻറൺ ഡീകോക്ക് 19 സ്ഥാനങ്ങളാണ് മുന്നോട്ട് കയറിയത്. 49ാം സ്ഥാനത്ത് നിന്ന് അദ്ദേഹം 30ാമത് എത്തി. ഇന്ത്യക്ക് എതിരായ പരമ്പരയിൽ മാൻ ഓഫ് ദി സീരീസായിരുന്നു ഡീകോക്ക്. രണ്ട് ടി20യിലും അദ്ദേഹം അർധശതകം നേടിയിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഡീകോക്കിൻെറ ഏറ്റവും മികച്ച റാങ്കാണിത്.

Read More: ജനുവരിയിൽ ശ്രീലങ്ക ഇന്ത്യൻ പര്യടനത്തിന്; ഷെഡ്യൂൾ പ്രഖ്യാപിച്ചു, പരമ്പരയിൽ മൂന്ന് ടി20 മത്സരങ്ങൾ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്