ആപ്പ്ജില്ല

​ശ്രേയസ് അയ്യർ ഏകദിന ക്രിക്കറ്റിൽ ആദ്യ മത്സരത്തിനിറങ്ങി

മഹേന്ദ്ര സിങ് ധോണിയാണ് ശ്രേയസിന് ഏകദിന ക്യാപ് കൈമാറിയത്

TNN 10 Dec 2017, 4:49 pm
ധരംശാല: പാതി മലയാളിയായ ക്രിക്കറ്റർ ശ്രേയസ് അയ്യർ ഏകദിന ക്രിക്കറ്റിൽ ആദ്യ മത്സരത്തിനിറങ്ങി. ധരംശാലയിൽ ശ്രീലങ്കക്കെതിരെയായിരുന്നു താരത്തിൻെറ അരങ്ങേറ്റം. മഹേന്ദ്ര സിങ് ധോണിയാണ് ശ്രേയസിന് ഏകദിന ക്യാപ് കൈമാറിയത്.
Samayam Malayalam shreyas iyer makes odi debut against sri lanka
​ശ്രേയസ് അയ്യർ ഏകദിന ക്രിക്കറ്റിൽ ആദ്യ മത്സരത്തിനിറങ്ങി


നേരത്തെ ടി20 മത്സരത്തിൽ അദ്ദേഹം ഇന്ത്യക്കായി ഇറങ്ങിയിട്ടുണ്ട്. മത്സരത്തിൽ മൂന്നാമനായി ബാറ്റിങിന് ഇറങ്ങിയ ശ്രേയസിന് ലഭിച്ച അവസരം മുതലാക്കാനായില്ല. 27 പന്തിൽ നിന്ന് 9 റൺസ് നേടിയ അദ്ദേഹം എൻ.പ്രദീപിൻെറ പന്തിൽ പുറത്താവുകയായിരുന്നു.

ഇന്ത്യ എ ടീമിന് വേണ്ടി നടത്തിയ മികച്ച ബാറ്റിങ് പ്രകടനമാണ് ശ്രേയസിന് ഇന്ത്യയുടെ ദേശീയടീമിലേക്ക് വഴി തുറന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്