ആപ്പ്ജില്ല

ന്യൂസിലൻറിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് ടീം: യുവതാരം തിരിച്ചെത്തി, രോഹിതിന് പകരക്കാരെയും പ്രഖ്യാപിച്ചു

ന്യൂസിലൻറിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലിയുടെ നേതൃത്വത്തിലുള്ള പതിനാറംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യുവതാരം പൃഥ്വി ഷാ ടീമിൽ തിരിച്ചെത്തി. പരിക്ക് കാരണം ടീമിൽ നിന്ന് പുറത്തായിരുന്ന താരം, പിന്നീട് ഉത്തേജക മരുന്ന് പരിശോധനയിൽ നിരോധിത മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞതിനെ തുടർന്ന് വിലക്ക് നേരിട്ടിരുന്നു.

Samayam Malayalam 4 Feb 2020, 10:54 am
ന്യൂസിലൻറിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലിയുടെ നേതൃത്വത്തിലുള്ള പതിനാറംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യുവതാരം പൃഥ്വി ഷാ ടീമിൽ തിരിച്ചെത്തി. പരിക്ക് കാരണം ടീമിൽ നിന്ന് പുറത്തായിരുന്ന താരം, പിന്നീട് ഉത്തേജക മരുന്ന് പരിശോധനയിൽ നിരോധിത മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞതിനെ തുടർന്ന് വിലക്ക് നേരിട്ടിരുന്നു.
Samayam Malayalam shubman gill prithvi shaw in as india announces test squad against new zealand
ന്യൂസിലൻറിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് ടീം: യുവതാരം തിരിച്ചെത്തി, രോഹിതിന് പകരക്കാരെയും പ്രഖ്യാപിച്ചു

രോഹിത് ശർമ ഇല്ല, പകരക്കാരെ പ്രഖ്യാപിച്ചു

ന്യൂസിലൻറിനെതിരായ ടി20 പരമ്പരയിൽ പരിക്കേറ്റ രോഹിത് ശർമയെ ഇന്ത്യയുടെ ഏകദീന ടീമിൽ നിന്നും ഒപ്പം ടെസ്റ്റ് ടീമിൽ നിന്നും ഒഴിവാക്കി. മായങ്ക് അഗർവാൾ ആയിരിക്കും ഏകദിനത്തിൽ രോഹിതിന് പകരം ഓപ്പണറാവുക. ശിഖർ ധവാനും ഇല്ലാത്തതിനാൽ രാഹുലും മായങ്കും ആയിരിക്കും ഇന്ത്യയുടെ ഓപ്പണർമാർ. ടെസ്റ്റ് ടീമിൽ ശുഭ്മാൻ ഗില്ലാണ് രോഹിതിൻെറ പകരക്കാരൻ. പൃഥ്വി ഷാ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. മായങ്കും ഷായുമായിരിക്കും ഇന്ത്യക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്യുക.

Twitter-BCCI

കെഎൽ രാഹുലിനെ പരിഗണിച്ചില്ല

ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ മികച്ച ഫോമിൽ കളിക്കുന്ന രാഹുലിനെ ടെസ്റ്റ് പരമ്പരക്കുള്ള ടീമിൽ തിരിച്ചു വിളിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ രാഹുലിനെ ടീമിലെടുത്തിട്ടില്ല. പൃഥ്വി ഷായെയും ശുഭ്മാൻ ഗില്ലിനെയുമാണ് ടീം മാനേജ്മെൻറ് പരിഗണിച്ചത്.

നവദീപ് സെയ്നി ആദ്യമായി ടെസ്റ്റ് ടീമിൽ

യുവ പേസർ നവദീപ് സെയ്നിയെ ആദ്യമായി ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തി. സീനിയർ പേസർ ഇശാന്ത് ശർമ പരിക്ക് കാരണം കളിക്കാൻ സാധ്യത കുറവാണ്. ഇശാന്തിനെയും നിലവിൽ ടീമിൽ പരിഗണിച്ചിട്ടുണ്ട്. എന്നാൽ ഇശാന്ത് പരിക്കിൽ നിന്ന് മോചിതനായില്ലെങ്കിൽ സെയ്നി പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ചേക്കും.

ടെസ്റ്റ് ടീം ഇവരിൽ നിന്ന്

വിരാട് കോലി (ക്യാപ്റ്റൻ), മായങ്ക് അഗർവാൾ, പൃഥ്വി ഷാ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), ഹനുമ വിഹാരി, വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ), റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ആർ അശ്വിൻ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, നവദീപ് സെയ്നി, ഇശാന്ത് ശർമ.

Twitter-BCCI

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്