ആപ്പ്ജില്ല

അഡലെയ‍്‍ഡിൽ ഒരു ദ്രാവിഡ് - പൂജാര അപാരത!

ദ്രാവിഡും പൂജാരയും തമ്മിലുള്ള അത്യപൂർവ്വ സമാനതകൾ തീരുന്നില്ല

Samayam Malayalam 10 Dec 2018, 12:02 pm
ന്യൂഡൽഹി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളാണ് രാഹുൽ ദ്രാവിഡ്. ടെസ്റ്റിൽ ദ്രാവിഡിൻെറ പിൻഗാമിയായി പലപ്പോഴും വിലയിരുത്തപ്പെട്ടിട്ടുള്ള താരമാണ് ചേതേശ്വർ പൂജാര. എന്നാൽ ഇരുവരും തമ്മിലുള്ള യാദൃശ്ചികമായ സമാനതകൾ തുടരുകയാണ്.
Samayam Malayalam Dravid


ഓസീസിനെതിരായ ടെസ്റ്റിൽ ഇന്ത്യ ചരിത്രവിജയം നേടിയിരിക്കുകയാണ്. അഡലെയ്ഡ് ടെസ്റ്റിൽ സെഞ്ച്വറി നേടിയ പൂജാരയാണ് കളിയിലെ കേമൻ. ചരിത്രം ആവർത്തിക്കുകയാണ് പൂജാര ചെയ്തത്. 2003ൽ ഇന്ത്യ അഡലെയ‍്‍ഡിൽ ടെസ്റ്റ് ജയിച്ചിരുന്നു.

അന്ന് കളിയിലെ കേമനായത് രാഹുൽ ദ്രാവിഡാണ്. അന്ന് ദ്രാവിഡ് മൂന്നാമനായാണ് ഇറങ്ങിയിരുന്നത്. പൂജാരയും മൂന്നാമനായി ബാറ്റിങിന് ഇറങ്ങിയാണ് ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചത്.


ദ്രാവിഡും പൂജാരയും തമ്മിൽ മറ്റൊരു അത്യപൂർവ സമാനത കൂടിയുണ്ട് . അഡലെയ്ഡ് ടെസ്റ്റിലാണ് പൂജാര ടെസ്റ്റിൽ 5000 റൺസ് എന്ന നേട്ടം പൂർത്തിയാക്കിയത്. തൻെറ 108ാമത് ഇന്നിങ്സിലാണ് പൂജാര 5000 റൺസ് നേടുന്നത്. രാഹുൽ ദ്രാവിഡ് 5000 റൺസ് തികച്ചതും തൻെറ 108ാമത് ഇന്നിങ്സിലായിരുന്നു എന്നതാണ് യാദൃശ്ചികത.

ഇരുവരും 4000 റൺസ് തികച്ചത് 84 ഇന്നിങ്സുകളിൽ നിന്നാണ്. ഇരുവരും 3000 റൺസ് തികച്ചതാവട്ടെ 67 ഇന്നിങ്സുകളിൽ നിന്നുമാണ്. ഇരുവരുടെയും സമാനതകൾ തുടരുക തന്നെയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്