ആപ്പ്ജില്ല

കൊറോണ: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയും റദ്ദാക്കി

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര റദ്ദാക്കി. പരമ്പര തുടരുന്നതിൽ ദക്ഷിണാഫ്രിക്കൻ ടീം വിയോജിപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് ബിസിസിഐ ആണ് തീരുമാനമെടുത്തത്.

Samayam Malayalam 14 Mar 2020, 8:31 am
രാജ്യത്ത് കൊറോണ കേസുകൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയും ബിസിസിഐ റദ്ദാക്കി. ധരംശാലയിലെ ഒന്നാം ഏകദിനം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ലക്നോവിലും, കൊൽക്കത്തയിലുമാണ് രണ്ടും മൂന്നും ഏകദിനങ്ങൾ നടക്കേണ്ടിയിരുന്നത്. ഇന്ത്യയിൽ കൊറോണ കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നതിനാൽ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് പരമ്പര തുടരുന്നതിനോട് വിസമ്മതിക്കുകയായിരുന്നു.
Samayam Malayalam SS
ഇന്ത്യ - ദക്ഷിണാഫ്രിക്ക പരമ്പര റദ്ദാക്കി


രണ്ട്, മൂന്ന് ഏകദിനങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തിയാൽ മതിയെന്നാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ പിന്നീട് പരമ്പര താൽക്കാലികമായി റദ്ദാക്കുന്നതായി ബിസിസിഐ വ്യക്തമാക്കി. ഇരുടീമുകൾക്കും സൗകര്യമുള്ള മറ്റൊരു സമയത്ത് പരമ്പര നടത്താൻ ധാരണയായിട്ടുണ്ട്.

Also Read: ഐപിഎല്‍ നടക്കില്ല!! കൊറോണ ഭീഷണിയെ തുടര്‍ന്ന് മത്സരങ്ങള്‍ മാറ്റി

കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യയിൽ ഒരു ക്രിക്കറ്റ് പരമ്പര തുടങ്ങിയതിന് ശേഷം റദ്ദാക്കുന്നത് ഇത് രണ്ടാം തവണ മാത്രമാണ്. 2014ൽ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീം തങ്ങളുടെ ക്രിക്കറ്റ് ബോർഡുമായുള്ള പ്രശ്നങ്ങളെ തുടർന്ന് പിൻമാറിയതാണ് അവസാനത്തേത്. മാർച്ച് 15, 18 തീയതികളിലാണ് ഇന്ത്യ - ദക്ഷിണാഫ്രിക്ക ഏകദിനങ്ങൾ നടക്കേണ്ടിയിരുന്നത്.

Also Read: കേരള ബ്ലാസ്റ്റേഴ്സ് കളി തുടങ്ങി!! ടീമിന്‍റെ തലപ്പത്ത് പുതിയ ആളെത്തുന്നു

നേരത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് കൊറോണ ഭീഷണി കാരണം ഏപ്രിൽ 15ലേക്ക് മാറ്റിയിട്ടുണ്ട്. ഇംഗ്ലണ്ടിൻെറ ശ്രീലങ്കൻ പര്യടനവും ഒഴിവാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്