ആപ്പ്ജില്ല

ക്രിക്കറ്റ് ലോകത്തെ നാണം കെടുത്തി വിൻഡീസ് അണ്ടർ 19 ടീം

മാന്യൻമാരുടെ കളിയെന്ന് അറിയപ്പെടുന്ന ക്രിക്കറ്റിൽ നാണക്കേടിൻെറ അധ്യായം എഴുതിച്ചേർത്ത് വിൻഡീസ് അണ്ടർ 19 ക്രിക്കറ്റ് ടീം

TNN 18 Jan 2018, 2:50 pm
മുംബൈ: മാന്യൻമാരുടെ കളിയെന്ന് അറിയപ്പെടുന്ന ക്രിക്കറ്റിൽ നാണക്കേടിൻെറ അധ്യായം എഴുതിച്ചേർത്ത് വിൻഡീസ് അണ്ടർ 19 ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിലാണ് വിൻഡീസ് താരങ്ങൾ ക്രിക്കറ്റ് മര്യാദകളെയൊക്കെ കാറ്റിൽ പറത്തി എതിർ കളിക്കാരനെ പുറത്താക്കിയത്.
Samayam Malayalam south african batsman given obstructing the field wicket in u19wc
ക്രിക്കറ്റ് ലോകത്തെ നാണം കെടുത്തി വിൻഡീസ് അണ്ടർ 19 ടീം


മത്സരത്തിൻെറ 17ാം ഓവറിൽ ദക്ഷിണാഫ്രിക്കൻ താരം ജീവേശൻെറ ബാറ്റിൽ തട്ടി പന്ത് ക്രീസിൽ തന്നെ വീണു. സ്റ്റംപിന് അടുത്ത് നിന്ന പന്തെടുത്ത് താരം വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എമ്മാനുവല്‍ സ്റ്റ്യുവാര്‍ട്ടിനു നല്‍കി.

എന്നാൽ വിൻഡീസ് ക്യാപ്റ്റൻ ഫീൽഡിങ് തടസ്സപ്പെടുത്തിയതിന് വിക്കറ്റ് അനുവദിക്കണമെന്ന് അപ്പീൽ ചെയ്തു. അമ്പയർ തീരുമാനം തേർഡ് അമ്പയർക്ക് വിടുകയും ഒടുവിൽ ജീവേശൻ പുറത്താവുകയും ചെയ്തു. വിൻഡീസ് ടീമിൻെറ നടപടിക്കെതിരെ ക്രിക്കറ്റ് ലോകത്ത് നിന്ന് വൻ വിമർശനമാണ് ഉയരുന്നത്.
The South African batsman Jiveshan Pillay was given out for this in the Under 19 World Cup game against the West Indies #U19CWC pic.twitter.com/abLvn9NrCb — Rudi (@RudiEdsall) January 17, 2018

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്