ആപ്പ്ജില്ല

മത്സരത്തിനിടെ ദക്ഷിണാഫ്രിക്കൻ താരം പ്രകോപിപ്പിക്കാൻ ശ്രമിച്ചുവെന്ന് പൂജാരയുടെ വെളിപ്പെടുത്തൽ

ദക്ഷിണാഫ്രിക്കൻ താരം പ്രകോപിപ്പിക്കാൻ ശ്രമിച്ചതായി ഇന്ത്യൻ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാൻ ചേതേശ്വർ പൂജാര. പൂനെ ടെസ്റ്റിനിടെയാണ് സംഭവം ഉണ്ടായത്.

Samayam Malayalam 11 Oct 2019, 10:08 am

ഹൈലൈറ്റ്:

  • റബാദ പ്രകോപിപ്പിക്കാൻ ശ്രമിച്ചുവെന്ന് പൂജാര
  • ഒന്നാം ഇന്നിങ്സിൽ പൂജാര അർധശതകം നേടിയിരുന്നു
  • റബാദയുടെ പന്തിലാണ് പൂജാര പുറത്തായത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Cheteshwar Pujara
ചേതേശ്വർ പൂജാര (Photo/R Senthil Kumar) (
പൂനെ: ഇന്ത്യ - ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ ദക്ഷിണാഫ്രിക്കൻ താരത്തിൻെറ ഭാഗത്ത് നിന്ന് തനിക്കെതിരെ പ്രകോപന ശ്രമമുണ്ടായെന്ന് വെളിപ്പെടുത്തി ചേതേശ്വർ പൂജാര. ദക്ഷിണാഫ്രിക്കൻ പേസർ കഗിസോ റബാദയാണ് പ്രകോപിപ്പിക്കാൻ ശ്രമിച്ചത്. ഒന്നാം ദിവസത്തെ മത്സരശേഷമാണ് പൂജാര ഇക്കാര്യം വെളിപ്പെടുത്തിയത്.
പല തവണ തന്നെ പ്രകോപിപ്പിക്കാൻ റബാദ ശ്രമിച്ചു. എന്നാൽ തന്നെ അത് ഒരു തരത്തിലും ബാധിച്ചില്ലെന്ന് പൂജാര വ്യക്തമാക്കി. "എന്താണ് പറഞ്ഞതെന്ന് എനിക്ക് വ്യക്തമായി ഓർമയില്ല. പക്ഷേ എപ്പോഴും ബാറ്റ്സ്മാന് നേരെ എന്തെങ്കിലും പറഞ്ഞ് കൊണ്ടിരിക്കുന്നതാണ് റബാദയുടെ ശീലം," പൂജാര പറഞ്ഞു.

Read More: പൂജാരയുടെ ടെസ്റ്റ് കരിയറിൽ ഇത് സംഭവിക്കുന്നത് ആദ്യം; പൂനെ ടെസ്റ്റിൽ അപൂർവത!!

ബാറ്റ്സ്മാൻെറ ശ്രദ്ധ തിരിക്കാൻ ഏത് ബൗളറും ശ്രമിക്കാറുണ്ട്. അത് ക്രിക്കറ്റിൽ സ്വാഭാവികമായ കാര്യമാണ്. പക്ഷേ അത് ശ്രദ്ധിക്കാൻ പോവേണ്ട കാര്യമില്ല. അതിനാൽ തന്നെ റബാദ പറഞ്ഞത് വലിയ കാര്യമായി എടുത്തില്ലെന്നും പൂജാര കൂട്ടിച്ചേർത്തു.

ഒന്നാം ദിനം ചേതേശ്വർ പൂജാര അർധശതകം നേടിയിരുന്നു. സെഞ്ച്വറി നേടിയ മായങ്ക് അഗർവാളിനൊപ്പം മികച്ച കൂട്ടുകെട്ടാണ് പൂജാര പടുത്തുയർത്തിയിരുന്നത്. 112 പന്തിൽ നിന്ന് അദ്ദേഹം 58 റൺസെടുത്തു. ഒമ്പത് ഫോറും ഒരു സിക്സും അടങ്ങിയതായിരുന്നു ഇന്നിങ്സ്. റബാദയുടെ പന്തിൽ ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലെസിക്ക് ക്യാച്ച് നൽകിയാണ് പൂജാര പുറത്തായത്.

Read More: പൂനെയിലും സെഞ്ച്വറിയുമായി റെക്കോർഡ് പ്രകടനം; മായങ്ക് അഗർവാൾ സച്ചിനും സെവാഗിനുമൊപ്പം!

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്