ആപ്പ്ജില്ല

മഴയും വെളിച്ചക്കുറവും കളിച്ചു; ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് 35/1

മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് പുനരാരംഭിച്ചപ്പോൾ ആദ്യദിവസം കളിക്കാനായത് 17.4 ഓവർ മാത്രം

Samayam Malayalam 9 Jul 2020, 9:13 am
സതാംപ്റ്റൺ: ഇംഗ്ലണ്ടും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റിൻെറ ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ആതിഥേയർ 1 വിക്കറ്റ് നഷ്ടത്തിൽ 35 റൺസെടുത്തു. ഏകദേശം 118 ദിവസങ്ങൾക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് പുനരാരംഭിച്ചപ്പോൾ പക്ഷേ ആരാധകർക്കും കളിക്കാർക്കും അൽപം നിരാശയാണുണ്ടായത്.
Samayam Malayalam ഇംഗ്ലണ്ട് - വെസ്റ്റ് ഇൻഡീസ് ഒന്നാം ടെസ്റ്റിൽ നിന്ന്...
ഇംഗ്ലണ്ട് - വെസ്റ്റ് ഇൻഡീസ് ഒന്നാം ടെസ്റ്റിൽ നിന്ന്...


മഴ മൂലം മത്സരം തുടങ്ങാൻ തന്നെ ഏറെ വൈകിയിരുന്നു. ഇതിന് ശേഷം കളി തുടങ്ങിയെങ്കിലും വെളിച്ചക്കുറവ് കാരണം നേരത്തെ മത്സരം നേരത്തെ നിർത്തേണ്ടിയും വന്നു. 17.4 ഓവർ മാത്രമാണ് എറിയാൻ സാധിച്ചത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് 1 വിക്കറ്റ് നഷ്ടത്തിൽ 35 റൺസെടുത്തിട്ടുണ്ട്.

Also Read: ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിമറിച്ച 'ദാദ'യുടെ 5 തീരുമാനങ്ങൾ!!

4 പന്തിൽ നിന്ന് റൺസൊന്നുമെടുക്കാതെ ഡൊമിനിക് സിബ്ലിയാണ് പുറത്തായത്. 55 പന്തിൽ നിന്ന് 20 റൺസെടുത്ത് റോറി ബേൺസും 48 പന്തിൽ നിന്ന് 14 റൺസുമായി ജോ ഡെൻലിയുമാണ് ക്രീസിലുള്ളത്. വെസ്റ്റ് ഇൻഡീസിനായി ഷാനൻ ഗബ്രിയേലാണ് 1 വിക്കറ്റ് വീഴ്ത്തിയത്.

Also Read: സൗരവ് ഗാംഗുലി... ക്രിക്കറ്റിലെ ഏറ്റവും സുന്ദരമായ ഒരു ഫോക്‌ലോര്‍

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്