ആപ്പ്ജില്ല

വാതുവെപ്പുകാർ അഞ്ച് ക്യാപ്റ്റൻമാരെ സമീപിച്ചുവെന്ന് എെസിസിയുടെ വെളിപ്പെടുത്തൽ

വെളിപ്പെടുത്തലുമായി എെസിസി

Samayam Malayalam 25 Sept 2018, 3:37 pm
ദുബായ്: അഞ്ച് രാജ്യങ്ങളുടെ ക്രിക്കറ്റ് ടീം ക്യാപ്റ്റൻമാരെ കഴിഞ്ഞ വർഷം വാതുവെപ്പുകാർ സമീപിച്ചതായി എെസിസിയുടെ വെളിപ്പെടുത്തൽ. ഐ.സി.സിയുടെ അഴിമതി രഹിത യൂണിറ്റ് ജനറല്‍ മാനേജര്‍ അലെക്‌സ് മാര്‍ഷലാണ് ഇക്കാര്യം പറഞ്ഞത്. ഏഷ്യാകപ്പിനിടെ അഫ്ഗാനിസ്ഥാൻ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് ഷഹ്‌സാദിനേയും വാതുവെപ്പുകാർ സമീപിച്ചതായി അദ്ദേഹം പറഞ്ഞു.
Samayam Malayalam spot fixing bookies approached five captains
വാതുവെപ്പുകാർ അഞ്ച് ക്യാപ്റ്റൻമാരെ സമീപിച്ചുവെന്ന് എെസിസിയുടെ വെളിപ്പെടുത്തൽ


ക്യാപ്റ്റൻമാരുടെ പേരുകളൊന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. ഇക്കാര്യത്തിൽ എെസിസിക്ക് പരിമിതിയുണ്ട്. അഞ്ച് അന്താരാഷ്ട്ര ക്രിക്കറ്റ് ടീമുകളുടെ ക്യാപ്റ്റൻമാരെയാണ് വാതുവെപ്പുകാർ സമീപിച്ചിരുന്നത്. വാതുവെപ്പുകാരിൽ കൂടുതലും ഇന്ത്യയിൽ നിന്നുള്ളവരാണെന്നും മാർഷൽ പറഞ്ഞു. ട്വൻറി20 ക്രിക്കറ്റിനെയാണ് ഇവർ കൂടുതൽ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്