ആപ്പ്ജില്ല

രണ്ടാം വരവിൽ ശ്രീശാന്തിന് ആദ്യ പന്തെറിഞ്ഞ് മകൾ ശ്രീസാൻവിക

ശ്രീശാന്ത് ഇന്ത്യൻ ക്രിക്കറ്റിലേക്ക് രണ്ടാം വരവിനൊരുങ്ങുകയാണ്.

TNN 7 Aug 2017, 9:24 pm
കൊച്ചി: ബിസിസിഐ ഏർപ്പെടുത്തിയ വിലക്ക് ഹൈക്കോടതി നീക്കിയതോടെ ശ്രീശാന്ത് ഇന്ത്യൻ ക്രിക്കറ്റിലേക്ക് രണ്ടാം വരവിനൊരുങ്ങുകയാണ്. വിധി വന്നതോടെ ആദ്യം ശ്രീശാന്ത് പോയത് കലൂർ സെന്‍റ്.ആന്‍റണീസ് പള്ളിയിലേക്കാണ്.
Samayam Malayalam sreesanths second cricket carreer starts with his daughter sreesanvika
രണ്ടാം വരവിൽ ശ്രീശാന്തിന് ആദ്യ പന്തെറിഞ്ഞ് മകൾ ശ്രീസാൻവിക


ചിത്രങ്ങൾ-ആർ.കെ ശ്രീജിത്ത്(TOI)
പിന്നീട് ഇടപ്പള്ളിയിലെ വീട്ടിൽ കുടുംബാംഗങ്ങളോടൊപ്പം ചിലവഴിക്കാനെത്തി. അമ്മ സ്നേഹ ചുംബനം നൽകി ശ്രീയെ സ്വീകരിച്ചു. അവസാനം നീതി നടപ്പായതായി തോന്നുന്നു. ദൈവത്തിന് നന്ദി. കൂടെ നിന്നവർക്ക് നന്ദി - ശ്രീശാന്ത് പ്രതികരിച്ചു.
തന്‍റെ മക്കൾക്കുമുന്നിൽ വീണ്ടും ഇന്ത്യൻ ജഴ്സിയിൽ കളിക്കണമെന്ന ആഗ്രഹം അദ്ദേഹം പങ്കുവെച്ചു. ഇത് പറഞ്ഞശേഷം വീട്ടിൽ മൂന്നാം നിലയിൽ തയ്യാറാക്കിയിട്ടുള്ള ക്രിക്കറ്റ് പിച്ചിൽ മൂന്ന് വയസ്സുകാരി മകൾ ശ്രീസാൻവികയ്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ചു. രണ്ടാം വരവിൽ അച്ഛന് ആദ്യ പന്തെറിഞ്ഞുകൊടുത്ത് ശ്രീസാൻവികയും താരമായിരിക്കുകയാണ്.

Lift Life Ban On Sreesanth, Kerala High Court Tells BCCI

sreesanth's second cricket carreer starts with his daughter sreesanvika

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്