ആപ്പ്ജില്ല

ശ്രീലങ്കന്‍ ബാറ്റ്സ്മാന്‍ തിലകരത്നെ ദില്‍ഷന്‍ വിരമിക്കുന്നു

ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ തിലകരത്‌നെ ദില്‍ഷന്‍ ഏകദിന ട്വന്റി20 മത്സരങ്ങളില്‍ നിന്നും വിരമിക്കുന്നു

TNN 25 Aug 2016, 9:10 pm
കൊളംബോ: ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ തിലകരത്‌നെ ദില്‍ഷന്‍ ഏകദിന ട്വന്റി20 മത്സരങ്ങളില്‍ നിന്നും വിരമിക്കുന്നു. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലെ ഞായറാഴ്ചത്തെ മല്‍സരം ദില്‍ഷന്റെ അവസാന രാജ്യാന്തര ഏകദിനമായിരിക്കും.
Samayam Malayalam sri lanka batsman tillakaratne dilshan to retire from international cricket
ശ്രീലങ്കന്‍ ബാറ്റ്സ്മാന്‍ തിലകരത്നെ ദില്‍ഷന്‍ വിരമിക്കുന്നു


ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയോടെയാണ് 17 വര്‍ഷം നീണ്ട കരിയറിന് ദില്‍ഷന്‍ വിരാമമിടുന്നത്. 2013ല്‍ ദില്‍ഷന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു. മികച്ച ഫോമിലായിരുന്ന ദില്‍ഷന്‍ ശ്രീലങ്കന്‍ സെലക്ടര്‍മാരുടെ സമ്മര്‍ദം കാരണമാണ് പെട്ടെന്ന് വിരമിക്കാന്‍ തീരുമാനിച്ചതെന്നാണ് സൂചന. ശ്രീലങ്കക്കായി 87 ടെസ്റ്റുകളും 329 ഏകദിനങ്ങളും 78 ട്വന്റി20 മത്സരങ്ങളും ദില്‍ഷന്‍ കളിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്