ആപ്പ്ജില്ല

പുറത്തായെന്ന് കരുതി സ്മിത്ത്!! ആനമണ്ടത്തരം കാട്ടി സുവര്‍ണാവസരം തുലച്ച് ലങ്കൻ ബൗളര്‍

ഓസ്ട്രേലിയ ജയത്തോട് അടുത്ത സമയത്താണ് ക്യാപ്റ്റന്‍ സ്മിത്തിനെ പുറത്താക്കാന്‍ ബൗളര്‍ സന്ദാകന് അവസരം ലഭിച്ചത്. പന്ത് സന്ദാകന്റെ കൈകളിലെത്തിയെങ്കിലും ഇതിന് പിന്നാലെ താരം ആനമണ്ടത്തരം കാട്ടുകയായിരുന്നു.

Samayam Malayalam 30 Oct 2019, 10:31 pm
ബ്രിസ്ബെയ്ന്‍: ഓസ്ട്രേലിയയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ട്വന്‍റി-20 മത്സരത്തിനിടെ ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനെ പുറത്താക്കാന്‍ ലഭിച്ച സുവര്‍ണാവസരം തുലച്ചുകളഞ്ഞ് ലങ്കന്‍ താരം. ബൗളര്‍ സന്ദാകനാണ് ആന മണ്ടത്തരം കാട്ടി സ്മിത്തിനെ റണ്‍ഔട്ട് ആക്കാനുള്ള മികച്ച അവസരം കളഞ്ഞുകുളിച്ചത്.
Samayam Malayalam sandakan


ആദ്യം ബാറ്റ് ചെയ്ത ലങ്ക 19 ഓവറില്‍ 117 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. പിന്നാലെ ഓസീസ് സ്മിത്തിന്റെയും വാര്‍ണറുടെയും ബാറ്റിംഗ് കരുത്തില്‍ പതിമൂന്ന് ഓവറില്‍ തന്നെ ലക്ഷ്യത്തിലെത്തിച്ചേര്‍ന്നു.

ഓസ്ട്രേലിയ ജയത്തോട് അടുക്കുന്ന സമയത്താണ് ക്യാപ്റ്റന്‍ സ്മിത്തിനെ പുറത്താക്കാന്‍ സന്ദാകന് അവസരം ലഭിച്ചത്. എറിഞ്ഞ പന്ത് സന്ദാകന് നേര്‍ക്കു തന്നെ വാര്‍ണര്‍ അടിച്ചുവിട്ടു. സന്ദാകന്‍റെ ശരീരത്തില്‍ എവിടെയും കൊള്ളാതെ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലെ വിക്കറ്റില്‍ കൊണ്ട പന്ത് വീണ്ടും സന്ദാകന്റെ കൈകളിലെത്തി. ഇതിന് പിന്നാലെയാണ് താരം ആനമണ്ടത്തരം കാട്ടിയത്.

ബെയില്‍സ് താഴെ വീണതിനാല്‍ പന്തും കൈയില്‍ പിടിച്ച് വിക്കറ്റ് വലിച്ചൂരിയെടുത്ത് സന്ദാകന്‍ ഔട്ടിനായി അപ്പീല്‍ ചെയ്തു. ഈ സമയത്തും ക്രീസില്‍ നിന്നും ഏറെ പുറത്തായിരുന്നു സ്മിത്ത്.എന്നാല്‍ വലതു കൈയില്‍ പന്ത് പിടിച്ച സന്ദാകന്‍ ഇടതു കൈ കൊണ്ടായിരുന്നു സ്റ്റംപ് ഊരിയെടുത്തത്. പന്ത് സ്റ്റംപില്‍ കൊള്ളിക്കാന്‍ താരം മറന്നുപോയി. ഇതിനാല്‍ അമ്പയര്‍ ഔട്ട് അനുവദിച്ചതുമില്ല. മത്സരത്തില്‍ ലങ്ക ഒമ്പത് വിക്കറ്റിന് ഓസീസിനോട് പരാജയപ്പെട്ടിരുന്നു.

വീഡിയോ കാണാം-

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്