ആപ്പ്ജില്ല

'രോഹിത് എന്നെ അതിശയിപ്പിച്ചു';ഒരു ശ്രീലങ്കൻ ആരാധകൻ

അര്‍ബുദം ബാധിച്ച പിതാവ് എ.എ ഫാറൂഖിന് അടുത്തെത്താന്‍ നിലാമിനെ സഹായിച്ചത് രോഹിത് ശര്‍മ്മയാണ്

TNN 14 Dec 2017, 11:02 pm
ശ്രീലങ്കയില്‍ നിന്നുള്ള ക്രിക്കറ്റ് ആരാധകന്‍ മുഹമ്മദ് നിലാമും രോഹിത് ശർമ്മയും തമ്മിലുള്ള സൗഹൃദം ഫേസ്ബുക്കിൽ വൈറലാകുന്നു. മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മത്സരം നടക്കുമ്പോള്‍ തന്‍റെ നാട്ടിൽ രോഹിതിനായി പ്രാർത്ഥനയോടെ അദ്ദേഹവുമുണ്ടായിരുന്നു. തൊണ്ടയില്‍ അര്‍ബുദം ബാധിച്ച പിതാവ് എ.എ ഫാറൂഖിന് അടുത്തെത്താന്‍ നിലാമിനെ സഹായിച്ചത് രോഹിത് ശര്‍മ്മയാണ്. രോഹിതിന്റെ ഇരട്ടസെഞ്ചുറി തിളക്കത്തില്‍ ഇന്ത്യന്‍ താരത്തിന്റെ സ്നേഹത്തിന്റെയും നന്മയുടെയും കഥ കൂടി പങ്കുവെച്ചിരിക്കുകയാണ് നിലാം.
Samayam Malayalam sri lankas top fan about rohit sharma
'രോഹിത് എന്നെ അതിശയിപ്പിച്ചു';ഒരു ശ്രീലങ്കൻ ആരാധകൻ


ഡിസംബര്‍ 26 വരെ ഇന്ത്യയില്‍ തങ്ങാനെത്തിയ നിലാമിന് പക്ഷേ അച്ഛന്റെ അസുഖം മൂലം ലങ്കയിലേക്ക് തിരിച്ചുപോകേണ്ടി വന്നു. ഈ ഘട്ടത്തില്‍ തന്നെ സഹായിച്ചത് രോഹിതാണെന്ന് നിലാം പറയുന്നു.
ഫിറോസ് ഷാ കോട്ലയില്‍ മൂന്നാം ടെസ്റ്റ് നടക്കുന്നതിനിടയിലാണ് നിലാം, രോഹിതിനോട് സഹായം ആവശ്യപ്പെട്ടത്. ഒട്ടും മടി കാണിക്കാതെ തനിക്ക് ലങ്കയിലെത്താനുള്ള എല്ലാ സൗകര്യവും രോഹിത് ഒരുക്കിയെന്നും അതിന് രോഹിതിനോട് ഏറെ കടപ്പെട്ടിരിക്കുന്നുവെന്നും നിലാം പറയുന്നു.

രോഹിത് ശര്‍മ്മ മാത്രമല്ല, ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും സ്നേഹം കൊണ്ട് നിലാമിനെ അതിശയിപ്പിച്ചിട്ടുണ്ട്. ഇറ്റലിയിലെ വിവാഹത്തിരക്കിനിടയിലും അച്ഛന്റെ അസുഖം ചോദിച്ച്‌ കോലി മെസ്സേജ് അയച്ചിരുന്നതായി നിലാം പറയുന്നു. എന്തെങ്കിലും സഹായം വേണമെങ്കില്‍ അറിയിക്കണമെന്നും കോലി നിലാമിനോട് പറഞ്ഞു. ശ്രീലങ്കന്‍ ടീമിനൊപ്പം സ്ഥിരമായി യാത്ര ചെയ്യുന്ന ആരാധകനാണ് മുഹമ്മദ് നിലാം. സച്ചിന്‍ തെണ്ടുല്‍ക്കറുടെ ആരാധകനായ സുധീര്‍ കുമാറിന്റെ ഒരു ലങ്കന്‍ പതിപ്പ്. ടെസ്റ്റ് പരമ്പരയ്ക്കിടെ ലങ്കന്‍ താരങ്ങള്‍ നെറ്റ്സില്‍ പരിശീലിക്കുമ്പോള്‍ തൊട്ടടുത്ത് നിലാമുമുണ്ടായിരുന്നു. അന്താരാഷ്ട്ര മത്സരങ്ങളിലെല്ലാം ലങ്കന്‍ ടീമിനൊപ്പം യാത്ര ചെയ്യാറുള്ള നിലാം അതുവഴിയാണ് ഇന്ത്യന്‍ താരങ്ങളുമായും അടുപ്പത്തിലായത്. ഈ അടുപ്പമാണ് അവരെപ്പോഴും സൂക്ഷിക്കുന്നതും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്