ആപ്പ്ജില്ല

തോറ്റ് മടുത്തു: ലങ്കയുടെ സെലക്ഷൻ കമ്മിറ്റി രാജി വെച്ചു

തുടർച്ചയായി മത്സരങ്ങൾ തോറ്റതിൻെറ ഉത്തരവാദിത്വം ഏറ്റെടുത്ത് ശ്രീലങ്കൻ ക്രിക്കറ്റ് ടീമിൻെറ സെലക്ഷൻ കമ്മിറ്റി ഒന്നടങ്കം രാജി വെച്ചു.

TNN 30 Aug 2017, 12:31 pm
കൊളംബോ: തുടർച്ചയായി മത്സരങ്ങൾ തോറ്റതിൻെറ ഉത്തരവാദിത്വം ഏറ്റെടുത്ത് ശ്രീലങ്കൻ ക്രിക്കറ്റ് ടീമിൻെറ സെലക്ഷൻ കമ്മിറ്റി ഒന്നടങ്കം രാജി വെച്ചു. മുൻ താരം സനത് ജയസൂര്യയായിരുന്നു ടീമിൻെറ സെലക്ഷൻ കമ്മിറ്റി ചെയർമാൻ. ലങ്കൻ ക്രിക്കറ്റ് ബോര്‍ഡ് ഉപാധ്യക്ഷന്‍ മോഹന്‍ ഡിസില്‍വയാണ് എല്ലാവരും രാജി വെച്ച കാര്യം അറിയിച്ചത്.
Samayam Malayalam srilankan cricket team selection committee resigns
തോറ്റ് മടുത്തു: ലങ്കയുടെ സെലക്ഷൻ കമ്മിറ്റി രാജി വെച്ചു


ജയസൂര്യയെക്കൂടാതെ രമേഷ് കലുവിതരണ, രഞ്ജിത് മധുരസിംഗെ, എറിക് ഉപാസന്ത, അസങ്ക ഗുരുസിന്‍ഹ എന്നിവരായിരുന്നു കമ്മിറ്റിയിലെ മറ്റംഗങ്ങൾ. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിൽ തുടർച്ചയായി മൂന്ന് മത്സരവും ലങ്ക തോറ്റു. പരമ്പരയും കൈവിട്ടു. ടെസ്റ്റ് പരമ്പരയിലും തോറ്റു. ഇതേ തുടർന്നാണ് കമ്മിറ്റിയംഗങ്ങൾ മുഴുവൻ രാജി വെച്ചത്.

നേരത്തെ ബംഗ്ലാദേശിനെതിരെയും ദക്ഷിണാഫ്രിക്കക്കെതിരെയും ലങ്കൻ ടീം പരാജയപ്പെട്ടിരുന്നു. ഇന്ത്യക്കെതിരായ മൂന്നാം മത്സരത്തിൽ ടീമിൻെറ മോശം പ്രകടനത്തിൽ ആരാധകരും പ്രതിഷേധിച്ചിരുന്നു. ഗ്രൗണ്ടിലേക്ക് കുപ്പിയേറും മറ്റും നടന്നതിനെ തുടർന്ന് മത്സരം നിർത്തി വെക്കേണ്ട സാഹചര്യവും ഉണ്ടായിരുന്നു.

Srilankan cricket team selection committee resigns

Srilankan cricket selection committee headed by former cricketer Sanath Jayasuriya resigned after team's bad performance.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്