ആപ്പ്ജില്ല

സ്റ്റീവ് സ‍്‍മിത്ത് ഓസീസിൻെറ പുതിയ ബ്രാഡ‍്‍മാൻ!

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ബ്രാഡ‍്‍മാന് പിന്നിൽ ഏറ്റവും മികച്ച ബാറ്റിങ് ശരാശരിയാണ് സ്മിത്തിൻേറത്.

TNN 19 Dec 2017, 1:50 pm
സിഡ്‍നി: ഓസീസ് നായകൻ സ്റ്റീവ് സ‍്‍മിത്തിനെ ഇതിഹാസ താരം ഡോൺ ബ്രാഡ‍്‍മാനോട് ഉപമിച്ച് ക്രിക്കറ്റ് ലോകം. ആഷസ് ക്രിക്കറ്റ് പരമ്പരയിലെ താരത്തിൻെറ തകർപ്പൻ പ്രകടനമാണ് അദ്ദേഹത്തെ ബ്രാഡ‍്‍മാനോട് ഉപമിക്കാൻ കാരണമായത്.
Samayam Malayalam steve smith compared with don bradman
സ്റ്റീവ് സ‍്‍മിത്ത് ഓസീസിൻെറ പുതിയ ബ്രാഡ‍്‍മാൻ!


ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പര ഓസീസിന് നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് ക്യാപ്റ്റൻെറ പ്രകടനം തന്നെയാണ്. മൂന്നാം ടെസ്റ്റിൽ അദ്ദേഹം ഡബിൾ സെഞ്ച്വറി (239) നേടിയിരുന്നു. ആഷസിൽ നാല് ഇന്നിങ്സുകളിൽ നിന്നായ അദ്ദേഹം 142 റൺസ് ശരാശരിയിൽ നേടിയത് 426 റൺസാണ്.

59 ടെസ്റ്റുകൾ കളിച്ച ഓസീസ് നായകൻെറ ബാറ്റിങ് ശരാശരി 62.32 ആണ്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ബ്രാഡ‍്‍മാന് പിന്നിൽ ഏറ്റവും മികച്ച ബാറ്റിങ് ശരാശരിയാണ് സ്മിത്തിൻേറത്. ബ്രാഡ‍്‍മാൻെറ ശരാശരി 99.94 റൺസായിരുന്നു.

28കാരനായ സ്മിത്ത് ടെസ്റ്റിൽ ഇതേ വരെ 22 സെഞ്ച്വറികൾ നേടിയിട്ടുണ്ട്. ഇതിൽ 14 എണ്ണവും ക്യാപ്റ്റനെന്ന നിലയിലാണ്. ബ്രാഡ്മാൻെറ 24 സെഞ്ച്വറികളിൽ 14 എണ്ണവും ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയിലാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്