ആപ്പ്ജില്ല

പന്ത് ചുരണ്ടൽ വിവാദം; 3 പേര്‍ക്കെതിരെ നടപടി

പരിശീലകൻ ഡാരൻ ലേമാനെതിരെ നടപടിയില്ല

Samayam Malayalam 27 Mar 2018, 11:10 pm
'പന്ത് ചുരണ്ടല്‍' വിവാദത്തില്‍ കുടുങ്ങിയ ഓസീസ് താരങ്ങളായ സ്റ്റീവ് സ്‌മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും കാമറൂൺ ബാൻക്രോഫ്റ്റിനും വിലക്കുണ്ടാകും. ഇവർ മൂവരും ഉടൻ സൗത്ത് ആഫ്രിക്കയിൽ നിന്ന് നാട്ടിലേക്ക് മടങ്ങും. പരിശീലകൻ ഡാരൻ ലേമാൻ രാജിവയ്ക്കില്ല. പന്ത് ചുരുണ്ടല്‍ വിവാദത്തെ കുറിച്ച് അന്വേഷിക്കുന്ന ക്രിക്കറ്റ് ഓസ്‌ട്രേലിയ തലവന്‍ ജെയിംസ് സതര്‍ലന്‍ഡ് നടത്തിയ പത്രസമ്മേളനത്തിലാണ് ഇത് വ്യക്തമാക്കിയത്.
Samayam Malayalam aus


ക്രിക്കറ്റ് ലോകത്തിന് നാണക്കേടായ ഈ സംഭവത്തിൽ ഏറെ നിരാശയുണ്ടെന്നും മാപ്പിരക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. റാൻഷോ, മാക്സ്‍വെൽ, ബേൺസ് ഇവർക്ക് പകരമായി ടീമിലെത്തും. മൂന്ന് കളിക്കാരാണ് സംഭവത്തിലുള്‍പ്പെട്ടത്. ടീമിലെ മറ്റാർക്കും ഇത് സംബന്ധിച്ച് അറിയില്ലായിരുന്നു. പരിശീലകൻ ലേമാനുമായുള്ള കരാ‍ർ ക്രിക്കറ്റ് ഓസ്ട്രേലിയ തുടരുമെന്നും വ്യക്തമാക്കി. സൗത്ത് ആഫ്രിക്കയുമായുള്ള പരമ്പരയിൽ ടിം പെയ്ൻ ക്യാപ്റ്റനായി തുടരുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

ക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ടെസ്റ്റില്‍ നിന്ന് സ്മിത്തിനെ നേരത്തെ ഐസിസി വിലക്കിയിരുന്നു. 100 ശതമാനും മാച്ച് ഫീ പിഴയായും ചുമത്തിയിരുന്നു. എന്നാല്‍ സഹനായകന്‍ ഡേവിഡ് വാര്‍ണര്‍ക്കെതിരെ നടപടിയെടുത്തിരുന്നില്ല. തുടര്‍ന്ന് ഓസീസ് നായക സ്ഥാനത്തുനിന്ന് രാജിവെച്ച സ്മിത്തിനെ ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സ് നായക സ്ഥാനത്തുനിന്ന് പുറത്താക്കിയിരുന്നു. ഒരു വര്‍ഷത്തെ വിലക്ക് നേരിടേണ്ടിവന്നാല്‍ ഇരുവര്‍ക്കും ആഷസ് പരമ്പരയും 2019ലെ ഏകദിന ലോകകപ്പും നഷ്ടമാകും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്