ആപ്പ്ജില്ല

സ്റ്റീവ് സ്‍മിത്തിനെയും വാ‍ർണറിനെയും ക്രിക്കറ്റിൽ നിന്ന് വിലക്കിയേക്കും

ഓസ്ട്രേലിയൻ താരങ്ങളായ സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാർണറിനെയും ക്രിക്കറ്റിൽ നിന്ന് ഒരു വർഷത്തേക്ക് വിലക്കിയേക്കുമെന്ന് റിപ്പോർട്ട്

Samayam Malayalam 27 Mar 2018, 3:58 pm
ന്യൂഡൽഹി: ഓസ്ട്രേലിയൻ താരങ്ങളായ സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാർണറിനെയും ക്രിക്കറ്റിൽ നിന്ന് ഒരു വർഷത്തേക്ക് വിലക്കിയേക്കുമെന്ന് റിപ്പോർട്ട്. താൽക്കാലികമായി നായകപദവി ഒഴിഞ്ഞ സ്മിത്തിനെ ക്രിക്കറ്റ് ഓസ്ട്രേലിയ പൂർണമായും ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റുമെന്നും ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Samayam Malayalam 63466201


ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റിൽ പന്തിൽ കൃത്രിമം കാണിച്ച സംഭവത്തിൽ പിടിക്കപ്പെട്ടതിനെ തുടർന്ന് സ്മിത്തിനെ എെസിസി ഒരു ടെസ്റ്റിൽ നിന്ന് വിലക്കിയിരുന്നു. എന്നാൽ ഓസീസ് മാധ്യമങ്ങളും ആരാധകരും സ്മിത്തിനും വാർണറിനുമെതിരെ കടുത്ത നടപടി വേണമെന്നാണ് ആവശ്യപ്പെടുന്നത്.

ഓസ്ട്രേലിയൻ സർക്കാരും രാജ്യത്തെ നാണം കെടുത്തിയ താരങ്ങൾക്കെതിരെ മാതൃകാപരമായ ശിക്ഷ തന്നെ വേണമെന്ന നിലപാടിലാണ്. വിലക്ക് വരികയാണെങ്കിൽ ഇരുവരുടെയും എെപിഎൽ ഭാവിയും പ്രതിസന്ധിയിലാവും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്