ആപ്പ്ജില്ല

ഭാര്യയെ മാറിപ്പോയി: സ്മിത്തിന് ഇതിലും വലിയ അമളി പറ്റാനില്ല

ഓസ്ട്രേലിയൻ ക്രിക്കറ്റ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന് ഇതിലും വലിയ അമളി പറ്റാനില്ല

TNN 23 Jan 2018, 3:27 pm
മെൽബൺ: ഓസ്ട്രേലിയൻ ക്രിക്കറ്റ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന് ഇതിലും വലിയ അമളി പറ്റാനില്ല. സ്വന്തം ഭാര്യയെ മാറിപ്പോയാൽ പിന്നെ അതിലപ്പുറം എന്ത് വരാനിരിക്കുന്നു. ട്വിറ്ററിലാണ് ഓസീസ് ക്യാപ്റ്റന് അബദ്ധം പിണഞ്ഞത്.
Samayam Malayalam steve smith tagged wrong girl in place of his wife
ഭാര്യയെ മാറിപ്പോയി: സ്മിത്തിന് ഇതിലും വലിയ അമളി പറ്റാനില്ല


ഭാര്യ ഡാനി വില്ലിസിനൊപ്പം ഓസ്ട്രേലിയൻ ഓപ്പൺ കാണാൻ പോയതായിരുന്നു സ്മിത്ത്. ഗാലറിയിൽ ഇരുന്ന് ഭാര്യക്കൊപ്പം മനേഹരമായ സെൽഫിയെടുത്തു. ഇത് ട്വിറ്ററിൽ പോസ്റ്റ് ചെയ്തപ്പോൾ സ്വന്തം ഭാര്യക്ക് പകരം മറ്റൊരു ഡാനി വില്ലിസിനെ ടാഗ് ചെയ്തു.
Great night out at the @AustralianOpen with @dani_willis we both absolutely love our tennis! Thanks @CraigTiley for having us. What a belter of a match!👍🎾🙏 pic.twitter.com/DGIjJOIHNF — Steve Smith (@stevesmith49) January 22, 2018 മാറിപ്പോയതാണെന്ന് കരുതി സമാധാനിക്കാൻ വരട്ടെ. അതൊരു ഫേക്ക് അക്കൗണ്ട് കൂടിയായിരുന്നു. അബദ്ധം കണ്ടെത്തിയ ഒരു ആരാധകനാണ് ആദ്യം സ്മിത്തിനെ തിരുത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്