ആപ്പ്ജില്ല

ഇതിലും മികച്ച ഒരു ക്യാച്ച് ക്രിക്കറ്റിൽ സംഭവിച്ചിട്ടുണ്ടാവില്ല?!

ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗിൽ പിറന്ന ഒരു ക്യാച്ചിൻെറ അമ്പരപ്പിലാണ് ക്രിക്കറ്റ് ലോകം

TNN 23 Jan 2018, 4:58 pm
മെൽബൺ: ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗിൽ പിറന്ന ഒരു ക്യാച്ചിൻെറ അമ്പരപ്പിലാണ് ക്രിക്കറ്റ് ലോകം. ഇതിലും മികച്ച ഒരു ക്യാച്ച് ഇതേ വരെ ക്രിക്കറ്റ് ചരിത്രത്തിൽ ഉണ്ടാവാനിടയില്ല എന്ന് വിശേഷിപ്പിച്ചാൽ പോലും അതിശയോക്തിയാവില്ല. അത്രക്ക് മനോഹരമായാണ് രണ്ട് താരങ്ങൾ ചേർന്ന് ക്യാച്ചെടുത്തത്.
Samayam Malayalam stunning catch in big bash league
ഇതിലും മികച്ച ഒരു ക്യാച്ച് ക്രിക്കറ്റിൽ സംഭവിച്ചിട്ടുണ്ടാവില്ല?!


മെല്‍ബണ്‍ റെനഗഡ്‌സും അഡ്‌ലെയ്ഡ് സ്ട്രൈക്കേഴ്സും തമ്മിലുള്ള മത്സരത്തിലാണ് വിസ്മയ ക്യാച്ച് പിറന്നത്.
അഡ്‌ലെയ്ഡ് സ്ട്രൈക്കേഴ്സിൻെറ റാഷിദ് ഖാൻ എറിഞ്ഞ പന്ത് മെല്‍ബണ്‍ റെനഗഡ്‌സിൻെറ വിൻഡീസ് താരം ഡ്വെയിൻ ബ്രാവോ ഉയർത്തിയടിച്ചു.

സിക്സറെന്ന് ഉറപ്പിച്ച പന്ത് ബൗണ്ടറി ലൈനിന് തൊട്ടരികിൽ വെച്ച് ബെന്‍ ലോഗിലിന്‍ പറന്ന് കൈപ്പിടിയിലൊതുക്കി. ലൈനിന് അപ്പുറത്തേക്ക് വീഴും മുമ്പ് പന്ത് ലോഗിലിന്‍ സഹതാരത്തിന് നേ‍ർക്ക് എറിഞ്ഞു. മിന്നുന്ന ഡൈവിലൂടെ വെതറാള്‍ഡ് ആ ക്യാച്ച് കൈയിലൊതുക്കുകയായിരുന്നു.

'The best catch you'll ever see!' https://t.co/4eMXu8cUiG #BBL07 pic.twitter.com/7PQd5qp3xC — KFC Big Bash League (@BBL) January 22, 2018

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്