ആപ്പ്ജില്ല

​ശ്രീശാന്തിൻെറ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ബിസിസിഎെയുടെ ആജീവനാന്ത വിലക്കിനെതിരെ മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

TNN 5 Feb 2018, 11:00 am
ന്യൂഡൽഹി: ബിസിസിഎെയുടെ ആജീവനാന്ത വിലക്കിനെതിരെ മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കാൻ നിർദ്ദേശം നൽകിയത്.
Samayam Malayalam supreme court to consider sreesanths appeal today
​ശ്രീശാന്തിൻെറ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും


എെപിഎൽ വാതുവെപ്പ് കേസിൽ ശ്രീശാന്തിനെതിരായ വിലക്ക് നിലനിൽക്കുമെന്ന് നേരത്തെ കേരള ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെയാണ് താരം സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിട്ടുള്ളത്. വാതുവെയ്പ് കേസിൽ പട്യാല കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽ വിലക്ക് നീക്കാൻ ബിസിസിഎെ തയ്യാറായിട്ടില്ല.

ബിസിസിഎെയുടെ ഹർജി പരിഗണിച്ചാണ് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശ്രീശാന്തിനെതിരായ ആജീവനാന്ത വിലക്ക് നില നിൽക്കുമെന്ന് വിധിച്ചത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടി എടുത്തതെന്നാണ് ബിസിസിഎെയുടെ വാദം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്