ന്യൂഡൽഹി: ട്വൻറി ക്രിക്കറ്റിൻെറ ചരിത്രത്തിൽ രണ്ട് അപൂർവ നേട്ടങ്ങൾ സ്വന്തമാക്കി ഇന്ത്യൻ താരം സുരേഷ് റെയ്ന. 20 ഓവർ ക്രിക്കറ്റിൽ 8000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാൻ ആയിരിക്കുകയാണ് റെയ്ന. ഉത്തർ പ്രദേശിന് വേണ്ടി സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 12 റൺസ് നേടിയപ്പോഴാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. പുതുച്ചേരിക്ക് എതിരെയായിരുന്നു മത്സരം. കരിയറിൽ 300 ട്വൻി20 മത്സരം കളിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ക്രിക്കറ്റർ എന്ന നേട്ടവും റെയ്ന സ്വന്തമാക്കി.
മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയാണ് റെയ്നക്ക് പുറമെ 300 മത്സരങ്ങൾ പൂർത്തിയാക്കിയിട്ടുള്ള മറ്റൊരു ഇന്ത്യൻ താരം. ഇന്ത്യൻ പ്രീമിയർ ലീഗ് അടക്കമുള്ള മത്സരങ്ങൾ പരിഗണിച്ചാണ് ഈ റെക്കോർഡ്. ലോക ക്രിക്കറ്റിൽ തന്നെ ട്വൻറി20യിലെ റൺവേട്ടക്കാരിൽ ആറാം സ്ഥാനത്താണ് 32കാരനായ താരം.