ആപ്പ്ജില്ല

18-ാം അടവുമായി സഞ്ജു, ഇത് ക്ലിക്കായാൽ ടീമിൽ നിന്ന് ഒരിക്കലും പുറത്താകില്ല; സംഗതി കിടിലനെന്ന് ആരാധകർ

ആരാധകരെ ഞെട്ടിക്കുന്ന കിടിലൻ നീക്കവുമായി സഞ്ജു സാംസൺ (Sanju Samson). വെസ്റ്റിൻഡീസിനെതിരായ പരമ്പരയ്ക്ക് മുൻപാണ് താരത്തിന്റെ സർപ്രൈസ് നീക്കം. സംഗതി ക്ലിക്കായാൽ സഞ്ജു ഇനി ഇന്ത്യൻ ടീമിൽ നിന്ന് ഒരിക്കലും പുറത്താകില്ല.

Curated byകാർത്തിക് കെ കെ | Samayam Malayalam 22 Jul 2023, 1:07 am
ഏകദിന ലോകകപ്പിനുള്ള (ODI World Cup 2023) ഇന്ത്യൻ ടീമിൽ സ്ഥാനം പ്രതീക്ഷിക്കുന്ന കളികാരിൽ ഒരാളാണ് മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ (Sanju Samson). എന്നാൽ നിലവിൽ ടീമിന്റെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറല്ലാത്ത താരത്തിന് ലോകകപ്പ് സ്ക്വാഡിൽ ഇടം ലഭിക്കുന്ന കാര്യം സംശയമാണ്‌. വരാനിരിക്കുന്ന വെസ്റ്റിൻഡീസ് പര്യടനം സഞ്ജുവിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. വിൻഡീസിനെതിരെ കാഴ്ച വെക്കുന്ന പ്രകടനങ്ങൾ താരത്തിന്റെ ലോകകപ്പ് സ്ക്വാഡിലേക്കുള്ള യോഗ്യതയിൽ അതിനിർണായകമാകും.
Samayam Malayalam surprise move from sanju samson ahead of india vs west indies series
18-ാം അടവുമായി സഞ്ജു, ഇത് ക്ലിക്കായാൽ ടീമിൽ നിന്ന് ഒരിക്കലും പുറത്താകില്ല; സംഗതി കിടിലനെന്ന് ആരാധകർ


വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ (India vs West Indies) തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാകും സഞ്ജു ലക്ഷ്യമിടുക എന്നത് ഉറപ്പ്. ഏറ്റവും മികച്ച രീതിയിൽ വെസ്റ്റിൻഡീസ് പര്യടനത്തിനിറങ്ങാൻ ആഗ്രഹിക്കുന്ന ഈ മലയാളി താരം വളരെ നേരത്തെ തന്നെ മുന്നൊരുക്കങ്ങൾ ആരംഭിച്ചിരുന്നു. ജിമ്മിൽ ചെയിൻ വർക്കൗട്ട് നടത്തുന്ന താരത്തിന്റെ ചിത്രങ്ങൾ ഇതിനിടെ വൈറലുമായി. അതിനിടെ ഇപ്പോളിതാ വിൻഡീസിനെതിരായ പരമ്പരയ്ക്ക് മുന്നോടിയായി സഞ്ജു ഒരു പ്രത്യേക രീതിയിലുള്ള ബാറ്റിങ്ങ് പരിശീലനമാണ് നടത്തുന്നതെന്ന് ചില റിപ്പോർട്ടുകൾ വന്നിരിക്കുന്നു.

പുതിയ ബാറ്റിങ്ങ് ശൈലിയുമായി സഞ്ജു

വെസ്റ്റിൻഡീസിനെതിരായ പരമ്പരയ്ക്ക് മുന്നോടിയായി നടത്തിയ ബാറ്റിങ്ങ് പരിശീലനത്തിൽ ഗ്രൗണ്ട് ഷോട്ടുകൾ മാത്രം കളിക്കാനാണ് സഞ്ജു ശ്രമിച്ചതെന്നാണ് റിപ്പോർട്ടുകൾ. പരിശീലനത്തിൽ ഭൂരിഭാഗം സമയത്തും നിലത്തുകൂടിയുള്ള ഷോട്ടുകളാണ് സഞ്ജു കളിച്ചത്. അപകടകരമായ ഷോട്ടുകൾ കളിക്കാതെ വിക്കറ്റുകൾ നഷ്ടമാകാൻ സാധ്യത കുറവുള്ള ഷോട്ടുകൾ മാത്രം സഞ്ജു കളിച്ചത് ആരാധകർക്കും സർപ്രൈസായിട്ടുണ്ട്.

സാധാരണഗതിയിൽ കൂറ്റൻ ഷോട്ടുകളോട് ഏറെ പ്രിയമുള്ള കളിക്കാരനാണ് സഞ്ജു, ക്രീസിലെത്തിയ ഉടൻ തന്നെ വലിയ ഷോട്ടുകൾ പായിക്കാനുള്ള താരത്തിന്റെ മികവ് പ്രസിദ്ധവുമാണ്. ആ ശൈലിയിലാണ് സഞ്ജു മാറ്റം വരുത്താൻ പോകുന്നതെന്നാണ് സൂചനകൾ.

ശൈലിമാറ്റം ടീമിൽ സ്ഥാനമുറപ്പിക്കാൻ വേണ്ടി?

കളി തുടങ്ങിയ കാലം മുതൽ സഞ്ജു ഏറ്റവുമധികം വിമർശനങ്ങൾ കേട്ടിരുന്നത് സ്ഥിരതയില്ലായ്മയുടെ പേരിലാണ്. ക്രീസിൽ അധിക നേരം പിടിച്ചു‌നിന്നു കളിക്കാത്ത താരമെന്ന ചീത്തപ്പേരും സഞ്ജുവിന് ലഭിച്ചു. സത്യത്തിൽ ആക്രമണ ബാറ്റിങ്ങിന് ശ്രമിക്കുമ്പോളായിരുന്നു സഞ്ജു പെട്ടെന്ന് തന്നെ പുറത്തായിരുന്നത്. ടീമിന് വേണ്ടി ബാറ്റ് ചെയ്യുന്നതുകൊണ്ടായിരുന്നു സഞ്ജുവിന് അങ്ങനെ സംഭവിച്ചിരുന്നത്. എന്നാൽ ആ ശൈലിയിലാണ് താരം മാറ്റം വരുത്താൻ പോകുന്നത്. വലിയ ഷോട്ടുകൾ ഒഴിവാക്കി ഗ്രൗണ്ട് ഷോട്ടുകൾ കൂടുതൽ കളിക്കുന്നതോടെ വിക്കറ്റുകൾ പെട്ടെന്ന് നഷ്ടമാകാതെ നോക്കാനും സഞ്ജുവിന് കഴിയും. ഇത് വലിയ ഇന്നിങ്സുകളിലേക്ക് താരത്തെ നയിക്കുകയും ചെയ്തേക്കാം.

ലോകകപ്പ് പോലെ വൻ ടൂർണമെന്റുകൾ മുന്നിലുള്ളതിനാലാവാം സഞ്ജു ഇപ്പോൾ ഇതുപോലൊരു ബാറ്റിങ്ങ് രീതിയിലേക്ക് മാറാൻ ഒരുങ്ങുന്നതെന്ന് വേണം കരുതാൻ. സംഗതി ക്ലിക്കായാൽ ഇന്ത്യൻ ടീമിൽ സ്ഥാനം സ്ഥിരപ്പെടുത്താനും സഞ്ജുവിന് കഴിയും.

കിടിലൻ റെക്കോഡിനരികെ സഞ്ജു സാംസൺ

​പുതിയ ശൈലി സഞ്ജുവിന് യോജിക്കുമോ?

അതേ സമയം പരിശീലനത്തിൽ ഗ്രൗണ്ട് ഷോട്ടുകൾ കൂടുതൽ കളിക്കുന്ന സഞ്ജുവിനെ കാണാനായെങ്കിലും കളിയിലേക്ക് വരുമ്പോൾ താരത്തിന് ഈ ശൈലിയിൽ എത്രത്തോളം വിജയിക്കാനാകുമെന്ന് കണ്ടുതന്നെ അറിയണം. സഞ്ജുവിന്റെ സ്വതവെയുള്ള ശൈലി ആക്രമണാത്മകമാണ് എന്നതുതന്നെ കാരണം. സിക്സറുകളോ വലിയ ഷോട്ടുകളോ പറത്താതെ അധിക നേരം സഞ്ജുവിന് ക്രീസിൽ തുടരാനാവില്ലെന്ന് ആരാധകരും വിശ്വസിക്കുന്നു. ഏകദിനത്തിൽ 11 കളികളിൽ 15 സിക്സറുകളും, അന്താരാഷ്ട്ര ടി20 യിൽ 17 കളികളിൽ 13 സിക്സറുകളും, ഐപിഎല്ലിൽ 152 കളികളിൽ 182 സിക്സറുകളും നേടിയിട്ടുള്ള താരമാണ് സഞ്ജു. അങ്ങനെയൊരു താരത്തിന്റെ ശൈലീമാറ്റം വിജയിക്കുകയാണെങ്കിൽ അത് ഒരു വിപ്ലവമായിരിക്കുമെന്ന കാര്യം ഉറപ്പ്.

​സഞ്ജുവിന്റെ ലോകകപ്പ് സാധ്യത

അതേ സമയം ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജു ഇടം പിടിക്കുമോയെന്നുള്ള കാര്യത്തിൽ ഇപ്പോളും അനിശ്ചിതത്വം നിലനിൽക്കുന്നു. കഴിഞ്ഞ വർഷം ഏകദിന ക്രിക്കറ്റിൽ ഉജ്ജ്വല പ്രകടനം പുറത്തെടുത്ത താരമായിരുന്നു സഞ്ജു. എന്നാൽ ടീമിന്റെ പെക്കിങ് ഓർഡറിൽ ഇഷാൻ കിഷനും, സൂര്യകുമാർ യാദവിനും താഴെയാണ് സഞ്ജുവിന്റെ സ്ഥാനം. ഏത് പൊസിഷനിലും കളിപ്പിക്കാൻ സാധിക്കുന്ന കളിക്കാരൻ എന്നതാണ് സഞ്ജുവിന്റെ ഏറ്റവും വലിയ പ്രത്യേകത. ലോകകപ്പ് ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയാൽ ഇന്ത്യൻ ടീം കൂടുതൽ സന്തുലിതമാകുമെന്ന് ഉറപ്പ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്