ആപ്പ്ജില്ല

ശ്രീലങ്കയെ 10 റൺസിന് മുട്ടുകുത്തിച്ച് ഇംഗ്ലണ്ട്

അവസാന പന്തു വരെ നിർണായകമായ മത്സരത്തിൽ ശ്രീലങ്കയെ മുട്ടുകുത്തിച്ച് ഇംഗ്ലണ്ട്

TNN 26 Mar 2016, 11:00 pm
ന്യൂഡൽഹി: അവസാന പന്തു വരെ നിർണായകമായ മത്സരത്തിൽ ശ്രീലങ്കയെ 10 റൺസിന് മുട്ടുകുത്തിച്ച് ഇംഗ്ലണ്ട്. ഇംഗ്ലണ്ടിനെതിരെ 172 റണ്‍സായിരുന്നു ശ്രീലങ്കയുടെ വിജയലക്ഷ്യം. രണ്ടാമതായി ബാറ്റ് ചെ്യാനിറങ്ങിയ ശ്രീലങ്ക ആദ്യത്തെ അഞ്ച് ഓവറിനുള്ളില്‍ നാല് വിക്കറ്റുകളും നഷ്ടപ്പെടുത്തി. എന്നാല്‍ പെരേരയുടെ ബൗണ്ടറികളിലൂടെ തിരിച്ചു വരവിന്‍ർറെ അടയാളങ്ങള്‍ കാട്ടിയെങ്കിലും പതിനേഴആം ഓവറില്‍ ആരാധകരെ നിരാശരാക്കി പെരേരയും ഗ്യാലറിയിലേക്ക് മടങ്ങിയതോടെ 18 ബോളില്‍ നിന്ന് 34 റണ്‍സ് എന്ന വിജയ ലക്ഷ്യം ലങ്കയ്ക്ക് അസാധ്യമായിത്തീര്‍ന്നു. പത്തൊമ്പതാം ഓവറില്‍ ഷാനക ഔട്ടോയതോടെ തിരിച്ചു വരവിന്‍റെ അവസാന പ്രതീക്ഷയും ലങ്കയ്ക്ക് നഷ്ടപ്പെട്ടു
Samayam Malayalam t20 worldcup england beats sri lanka
ശ്രീലങ്കയെ 10 റൺസിന് മുട്ടുകുത്തിച്ച് ഇംഗ്ലണ്ട്


ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ശ്രീലങ്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ഡന്‍ നാലും ഡേവിഡ് വില്ലി രണ്ടും വിക്കറ്റുകള്‍ എടുത്തു. തുടക്കത്തില്‍ ബാറ്റിങ്ങില്‍ താളം കണ്ടെ്താവാനത്ത ഇംഗ്ലണ്ട് വളരെ മെല്ലെയാണ് റണ്‍സുകള്‍ നേടിത്തുടങ്ങിയത്. എന്നാല്‍ അവസാന അഞ്ച് ഓവറുകളില്‍ നിന്ന് അടിച്ചു കൂട്ടിയ 72 റണ്‍സാണ് 171 എന്ന സ്കോറിലേക്കെത്താന്‍ ഇംഗ്ലണ്ടിനെ സഹായിച്ചത്.

തുടക്കത്തില്‍ പതറിയ ഇരു ടീമുകളും അവസാന ഓവറുകളിലാണ് സ്കോര്‍ ഉയര്‍ത്തിയത്. രണ്ടാം ഇന്നിങ്സിന്‍റെ അവസാന ഓവറുകള്‍ നിര്‍ണായകമായത് കളിയുടെ ആവേശത്തെ കൊഴുപ്പിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്