ആപ്പ്ജില്ല

കൈക്കുഴ പൊട്ടിയിട്ടും ഒറ്റക്കയ്യിൽ ബാറ്റേന്തി തമീം; കയ്യടിച്ച് ക്രിക്കറ്റ് ലോകം

ബംഗ്ലാദേശ് ബാറ്റ്സ്മാൻ തമീം ഇക്ബാലിൻെറ അർപ്പണബോധത്തിന് കയ്യടിക്കുകയാണ് ക്രിക്കറ്റ് ലോകം

Samayam Malayalam 16 Sept 2018, 4:17 pm
ദുബായ്: ഏഷ്യാകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ശ്രീലങ്കയെ തോൽപ്പിച്ച് മിന്നുന്ന തുടക്കം ഇട്ടിരിക്കുകയാണ് ബംഗ്ലാദേശ്. ടീമിൻെറ വിജയത്തോടൊപ്പം ബംഗ്ലാദേശ് ബാറ്റ്സ്മാൻ തമീം ഇക്ബാലിൻെറ അർപ്പണബോധത്തിന് കയ്യടിക്കുകയാണ് ക്രിക്കറ്റ് ലോകം. കൈക്കുഴക്ക് പരിക്കേറ്റ് വേദന കൊണ്ട് പുളഞ്ഞിട്ടും ഒറ്റക്കയ്യിൽ ബാറ്റേന്തി ക്രീസിൽ നിൽക്കുകയായിരുന്നു താരം.
Samayam Malayalam Tamim Iqbal


ഓപ്പണിങ് ബാറ്റ്സ്മാൻ തമീമിന് മത്സരത്തിൻെറ രണ്ടാം ഓവറിലാണ് പരിക്കേറ്റത്. ടീം ഫിസിയോക്കൊപ്പം അദ്ദേഹം ക്രീസ് വിട്ടു. എന്നാൽ മത്സരത്തിൻെറ 47ാം ഓവറിൽ വീണ്ടും ബാറ്റ് ചെയ്യാൻ എത്തുകയായിരുന്നു. വേദന കടിച്ചുപിടിച്ച് ഒറ്റക്കയ്യിൽ ബാറ്റ് പിടിച്ച് നിൽക്കുന്ന തമീമിനെ ആത്മാർഥതയുടെ ആൾരൂപം എന്നാണ് ക്രിക്കറ്റ് ലോകം വിശേഷിപ്പിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്