ന്യൂഡൽഹി: ഓസ്ട്രേലിയയിൽ ചരിത്രത്തിൽ ആദ്യമായി ടെസ്റ്റ് പരമ്പര വിജയിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ അംഗങ്ങൾക്ക് ക്യാഷ് അവാർഡ് പ്രഖ്യാപിച്ച് ബിസിസിഐ. പ്ലേയിങ് ഇലവനിലെ ഓരോ താരത്തിനും 15 ലക്ഷം രൂപയാണ് മാച്ച് ഫീസിന് പുറമെ ക്യാഷ് അവാർഡ് ആയി നൽകുക. ടീമിൽ ഇടം പിടിക്കാതിരുന്ന റിസർവ് താരങ്ങൾക്ക് 7.5 ലക്ഷം രൂപ നൽകും. പരിശീലകർക്ക് 25 ലക്ഷം രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സപ്പോർട്ട് സ്റ്റാഫിന് പ്രതിഫലത്തിന് തുല്യമായ തുക തന്നെ ബോണസ് ലഭിക്കും. ബിസിസിഐ പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
2-1നാണ് ഇന്ത്യ ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര വിജയിച്ചത്. ലോകകപ്പിനേക്കാൾ മികച്ച നേട്ടമാണ് തങ്ങൾ സ്വന്തമാക്കിയതെന്നാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി വിജയത്തെ കുറിച്ച് പ്രതികരിച്ചത്.
2-1നാണ് ഇന്ത്യ ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര വിജയിച്ചത്. ലോകകപ്പിനേക്കാൾ മികച്ച നേട്ടമാണ് തങ്ങൾ സ്വന്തമാക്കിയതെന്നാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി വിജയത്തെ കുറിച്ച് പ്രതികരിച്ചത്.