ആപ്പ്ജില്ല

ശാർദൂലിന് പകരം അശ്വിൻ കളിക്കുമോ? രണ്ടാം ടെസ്റ്റിലെ ടീം സാധ്യതകൾ ഇങ്ങനെ!!

പരിക്കേറ്റ ശാർദൂൽ താക്കൂർ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ കളിച്ചേക്കില്ല. പരിശീലനത്തിനിടെ പരിക്കേറ്റതാണ് ശാർദൂലിന് തിരിച്ചടിയായത്. പകരം ആരായിരിക്കും ഇറങ്ങുക?

Samayam Malayalam 11 Aug 2021, 3:52 pm

ഹൈലൈറ്റ്:

  • രണ്ടാം ടെസ്റ്റിൽ ശാർദൂൽ ഉണ്ടാവില്ല
  • നാല് പേസർമാരുമായി ഇന്ത്യ വീണ്ടും കളിക്കുമോ?
  • അശ്വിനും ഇശാന്ത് ശർമക്കും സാധ്യതകൾ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Team India
ശക്തമായ പോരാട്ടത്തിന് ഇന്ത്യ
ഇംഗ്ലണ്ടിനെതിരെ ലോർഡ്സിൽ രണ്ടാം ടെസ്റ്റിനായി ഒരുങ്ങുകയാണ് ടീം ഇന്ത്യ. ഒന്നാം ടെസ്റ്റിൻെറ അവസാനദിനം മഴ കാരണം ഒഴിവാക്കേണ്ടി വന്നു. ജയിക്കാമായിരുന്ന മത്സരം ഇതോടെ ഇന്ത്യക്ക് കൈവിടേണ്ടിയും വന്നു. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആധിപത്യം തുടരാനാവും ഇന്ത്യയുടെ ശ്രമം.
പേസർ ശാർദൂൽ താക്കൂറിന് പരിക്കേറ്റതിനാൽ ഇന്ത്യൻ ടീമിൽ ഒരു മാറ്റം എന്തായാലും ഉണ്ടാവും. പേസറെ പരിഗണിക്കുകയാണെങ്കിൽ ഇശാന്ത് ശർമയെ കളിപ്പിക്കും. ബാറ്റിങിൽ കാര്യമായി സംഭാവന ചെയ്യില്ലെന്നത് ഇശാന്തിന് തിരിച്ചടിയാണ്. സ്പിന്നറാണെങ്കിൽ ആർ അശ്വിൻ ഇറങ്ങും.

അവസാനം ഇവിടെ ടെസ്റ്റ് നടന്നപ്പോൾ സ്പെഷ്യലിസ്റ്റ് സ്പിന്നറില്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങിയിരുന്നത്. അത് കൊണ്ട് തന്നെ നാല് പേസറുമായി തന്നെ ഇന്ത്യ ഇറങ്ങിയേക്കും. 12 മുതൽ 16 വരെയാണ് രണ്ടാം ടെസ്റ്റ് നടക്കുക. ബാറ്റിങിലും തിളങ്ങുമെന്നതിനാൽ അവസാന നിമിഷം അശ്വിനും ജഡേജയും ഇറങ്ങിയാലും അത്ഭുതപ്പെടേണ്ടതില്ല. സാഹചര്യങ്ങളായിരിക്കും ഫൈനൽ ഇലവനെ തീരുമാനിക്കുക.

Also Read: മെസി മുപ്പതാം നമ്പര്‍, 29ന് ആദ്യ മത്സരം, മൂന്ന് പൊസിഷനുകള്‍; പി എസ് ജിയുടെ ഫോര്‍മേഷനുകള്‍ ഇങ്ങനെ!!

രണ്ടാം ടെസ്റ്റിനുള്ള സാധ്യതാടീം ഇങ്ങനെ:

കെഎൽ രാഹുൽ, രോഹിത് ശർമ, ചേതേശ്വർ പുജാര, വിരാട് കോലി (ക്യാപ്റ്റൻ), അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഇശാന്ത് ശ‍ർമ/ആർ അശ്വിൻ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്